ഇന്ത്യയില്‍ കൗമാരക്കാരിലും, കുട്ടികളിലും കോവിഡ് കേസുകള്‍ ഉയരുന്നു; ഡബ്ല്യുഎച്ച്ഒ റിപോര്‍ട്ട്

 
covid

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഈ ആഴ്ച നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഇന്ത്യയിലെ 0-19 പ്രായക്കാരില്‍ ഉയര്‍ന്ന കോവിഡ് നിരക്ക് കണ്ടെത്തിയതായാണ് റിപോര്‍ട്ട്. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കോവിഡ് -19 പ്രതിവാര എപ്പിഡെമോളജിക്കല്‍ കണക്കുകള്‍ പ്രകാരം ഡെല്‍റ്റ വകഭേദം മറ്റ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വാക്‌സിനേഷന് ശേഷവും ഉയര്‍ന്ന മരണനിരക്കു കാണിക്കുന്നു എന്നതാണ്. 9,500 കോവിഡ്  രോഗികളില്‍ നിന്നുള്ള വൈറല്‍ ജീനോമിക് സീക്വന്‍സുകള്‍ ഉപയോഗിച്ച് നടത്തിയ  പഠനത്തില്‍ ചെറുപ്പക്കാര്‍ക്കും (0-19 വയസ്സ്) സ്ത്രീകള്‍ക്കും അണുബാധ വര്‍ധിച്ച് വരുന്നതായി കണ്ടെത്തി. 

ബി .1 വകഭേദവുമായി താരതമ്യപ്പെടുത്തി ഡെല്‍റ്റ വകഭേദം അണുബാധയ്ക്കും ലക്ഷണമുള്ള രോഗബാധയ്ക്കും /ആശുപത്രിയിലേക്കുള്ള താഴ്ന്ന ശരാശരി പ്രായം, ഉയര്‍ന്ന മരണനിരക്ക്, വാക്‌സിനേഷന്‍ കഴിഞ്ഞുള്ള അണുബാധകള്‍ എന്നിവയും ഡബ്ല്യുഎച്ച്ഒയുടെ ഡാറ്റയില്‍ പറയുന്നു. ആഗോളതലത്തില്‍, പ്രതിവാര കോവിഡ് കേസുകളുടെയും മരണങ്ങളുടെയും എണ്ണം കുറയുന്നത് തുടരുകയാണ്.. ആഗസ്റ്റ് മുതല്‍ കണ്ടുവരുന്ന പ്രവണതയാണിത്. 201 സെപ്റ്റംബര്‍ 27 മുതല്‍ 2021 ഒക്ടോബര്‍ 3 വരെയുള്ള ആഴ്ചകളില്‍ 3.1 ദശലക്ഷത്തിലധികം പുതിയ കേസുകളും 54 000 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുന്‍ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച കേസുകള്‍ 9 ശതമാനം കുറഞ്ഞു, അതേസമയം മരണങ്ങള്‍ സമാനമായി തുടരുന്നു, ലോകാരോഗ്യ സംഘടന അറിയിച്ചു.

'പുതിയ പ്രതിവാര കേസുകളില്‍ ഏറ്റവും വലിയ കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആഫ്രിക്കന്‍ മേഖലയില്‍ നിന്നാണ് (43%), തുടര്‍ന്ന് കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖല (21%), തെക്കുകിഴക്കന്‍ ഏഷ്യ മേഖല (19%), അമേരിക്കന്‍ മേഖല (12%) പടിഞ്ഞാറന്‍ പസഫിക് (12%). ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോള്‍ 234 ദശലക്ഷത്തിലധികമാണ്, കൂടാതെ മരണങ്ങളുടെ ആകെ എണ്ണം 4.8 ദശലക്ഷത്തില്‍ താഴെയാണ്, ''റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഇന്ത്യയില്‍ 21,257 പുതിയ കോവിഡ്  കേസുകളും 271 മരണങ്ങളും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 271 പുതിയ മരണങ്ങളോടെ മരണസംഖ്യ 4,50,127 ആയി ഉയര്‍ന്നു. മരണനിരക്ക് 1.33 ശതമാനം രേഖപ്പെടുത്തി. രോഗം ഭേദമായ ആളുകളുടെ എണ്ണം 3,32,25,221 ആയി ഉയര്‍ന്നു.