കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം കുട്ടികളെ മോശമായി ബാധിക്കുമോ? വിദഗ്ധര്‍ പറയുന്നു

 
kids

കൊറോണ വൈറസിന്റെ മുന്‍ വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് ഡെല്‍റ്റ വകഭേദം കുട്ടികളെയും കൗമാരക്കാരെയും കൂടുതല്‍ രോഗബാധിതരാക്കുന്നുവെന്ന റിപോര്‍ട്ടുകളില്‍ വ്യക്തമാക്കുമ്പോഴും ഇക്കാര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായം മറിച്ചാണ്. ഡെല്‍റ്റ വകഭേദം കുട്ടികളെയും കൗമാരക്കായെതും കൂടുതല്‍ രോഗബാധിതരാക്കുന്നതായി തെളിവുകളില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഡെല്‍റ്റ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്ന വസ്തുത തള്ളിക്കളയാനാകില്ലെന്നും ഇക്കാരണത്താലാണ് കൂടുതല്‍ പേര്‍ രോഗബാധിതരാകുന്നതെന്നുമാണ് നിരീക്ഷണം. 

''കൂടുതല്‍ എളുപ്പത്തില്‍ രോഗം വ്യാപിക്കാനുള്ള ഡെല്‍റ്റയുടെ കഴിവ് കുട്ടികള്‍ക്ക് കൂടുതല്‍ അപകടസാധ്യതയുണ്ടാക്കുന്നു, കൂടാതെ സ്‌കൂളുകളില്‍ മാസ്‌കിന്റെയും പ്രായപൂര്‍ത്തിയായവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകളുടെയും ആവശ്യകത പ്രധാനമാണെന്നും '' ഫ്‌ളോറിഡയിലെ സെന്റ് ജോണ്‍സ് ഹോപ്കിന്‍സ് ഓള്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലെ പീഡിയാട്രിക് പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ജുവാന്‍ ഡുമോയിസ് പറഞ്ഞു. 

അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം 
ഈ മാസം ആദ്യം അരേിക്കയില്‍ കുട്ടികള്‍ക്കിടയിലെ പ്രതിവാര അണുബാധ നിരക്ക് 250,000 -ത്തില്‍ എത്തി. പകര്‍ച്ചവ്യാധി ആരംഭിച്ചതിനുശേഷം, യുഎസിലെ 5 ദശലക്ഷത്തിലധികം കുട്ടികള്‍ക്ക് കോവിഡ് സ്്ഥിരീകരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, കുറഞ്ഞത് 180 രാജ്യങ്ങളില്‍ ഡെല്‍റ്റ വേരിയന്റ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവയില്‍ പലതിലും, അണുബാധകളുടെ വര്‍ദ്ധനവ് കുട്ടികളിലും കൗമാരക്കാരിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് വര്‍ദ്ധിക്കുന്നു എന്നതാണ്. 

യുഎസില്‍, ആഗസ്റ്റ് അവസാനത്തിലും സെപ്റ്റംബര്‍ തുടക്കത്തിലും കോവിഡിനെ തുര്‍ന്ന് ആശുപത്രിയില്‍ എത്തുന്നവരുടെ നിരക്ക് 100,000 കുട്ടികളില്‍ 2 ല്‍ താഴെയായിരുന്നു. എന്നാല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കണക്കനുസരിച്ച് ഗുരുതരമായ രോഗം ബാധിച്ച് ആശുപത്രിയില്‍ കിടക്കുന്ന കുട്ടികളുടെ എണ്ണം കാര്യമായി മാറിയിട്ടില്ല എന്നതാണ് 

ഡെല്‍റ്റ വകഭേദത്തില്‍ കുട്ടികള്‍ക്ക് അസുഖം വരുന്നുണ്ടെങ്കിലും രോഗബാധിതരായ മിക്ക  കുട്ടികള്‍ക്കും നേരിയ അണുബാധ മാത്രമാണുള്ളത്, കാര്യമായ ലക്ഷണങ്ങളും അവര്‍ക്കില്ല.  ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്ന്  വിദഗ്ധര്‍ പറയുന്നു. കോവിഡ് വാക്‌സിനുകള്‍ ഡെല്‍റ്റ വകഭേദത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. 12 വയസിനും അതിനുമുകളിലും പ്രായമുള്ള കുട്ടികളില്‍ പ്രതിവാര ഹോസ്പിറ്റലൈസേഷന്‍ നിരക്ക് കുത്തിവയ്പ് എടുക്കാത്തവരില്‍  10 മടങ്ങ് കൂടുതലായിരുന്നുവെന്നും കണക്കുകള്‍ പറയുന്നു.