ഇന്ധനവില വര്‍ധനവിനെതിരെ തെരുവിലിറങ്ങി പ്രതിഷേധം; കസാക്കിസ്ഥാനില്‍ അടിയന്തരാവസ്ഥ

 
Kazakhstan

ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വില ഇരട്ടിയായി വര്‍ധിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് കാസിം ജോമാര്‍ട്ട് ടോകയേവ്. കസാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ അല്‍മാട്ടിയിലും  പടിഞ്ഞാറന്‍ മാംഗിസ്റ്റൗ പ്രവിശ്യയിലുമാണ് രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

ജനുവരി 5 മുതല്‍ ജനുവരി 19 വരെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.  രണ്ട് പ്രദേശങ്ങളിലും രാത്രി 11 മുതല്‍ രാവിലെ 7 വരെ കര്‍ഫ്യൂ നിലവിലുണ്ടാകും. ഇന്ധനവില നിയന്ത്രണം സര്‍ക്കാരില്‍ നിന്ന് മാറ്റിയതോടെയാണ് വില കുത്തനെ വര്‍ധിച്ചത്. ഇതോടെ ജനങ്ങള്‍  തെരുവിലിറങ്ങുകയായിരുന്നു.  

''സര്‍ക്കാര്‍, സൈനിക ഓഫീസുകള്‍ ആക്രമിക്കാനുള്ള ആഹ്വാനങ്ങള്‍ തികച്ചും നിയമവിരുദ്ധമാണ്,സര്‍ക്കാര്‍ വീഴില്ല, പക്ഷേ സംഘര്‍ഷത്തേക്കാള്‍ പരസ്പര വിശ്വാസവും സംഭാഷണവുമാണ് ഞങ്ങള്‍ക്ക് വേണ്ടത്. ടോകയേവ് മണിക്കൂറുകള്‍ക്ക് മുമ്പ് ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. അതേസമയം സന്ദേശത്തിനിടെ അല്‍മാട്ടിയില്‍ മേയറുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച നൂറുകണക്കിന് തടയാന്‍ അല്‍മാട്ടിയിലെ പോലീസ് കണ്ണീര്‍ വാതകവും സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിച്ചു, സംഭവസ്ഥലത്ത് നിന്ന്  റോയിട്ടേഴ്സ്  റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ധന വില കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് അല്‍മാട്ടിയില്‍ അപൂര്‍വ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. കഴിഞ്ഞ 2ാം തിയതിയാണ് രാജ്യത്ത് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്.  ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വില പുനഃസ്ഥാപിക്കുന്നതായി എണ്ണ സമ്പന്നമായ രാജ്യത്തെ സര്‍ക്കാര്‍ ചൊവ്വാഴ്ച വൈകിയാണ് പ്രഖ്യാപിച്ചത്.  ഇന്ധനവില കയറ്റത്തെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ തങ്ങളുടെ കാറുകള്‍ പെട്രോളില്‍ നിന്നും ഡീസലില്‍ നിന്നും മാറി എല്‍പിജിയില്‍ ഓടിക്കാന്‍ പ്രാപ്തമാക്കിയിരുന്നു. വില പരിധി കാരണം കസാക്കിസ്ഥാനിലെ വാഹന ഇന്ധനമെന്ന നിലയില്‍ ഗ്യാസോലിനേക്കാള്‍ വളരെ വിലകുറഞ്ഞതാണ് ഇത്. എന്നാല്‍ വിലക്കുറവ് താങ്ങാനാവുന്നില്ലെന്ന് വാദിച്ച സര്‍ക്കാര്‍ ജനുവരി ഒന്നിന് അത് പിന്‍വലിക്കുകയായിരുന്നു. 

ഹൈഡ്രോകാര്‍ബണ്‍ സമ്പുഷ്ടമായ മാംഗ്സ്റ്റൗവില്‍ എല്‍.പി.ജിയുടെ വില ഇരട്ടിയായി വര്‍ധിച്ചതാണ് പ്രതിഷേധത്തിന് കാരണം, ഇന്ധനത്തിന്റെ വില ലിറ്ററിന് 60 ടെഞ്ചില്‍ (ഇന്ത്യന്‍ രൂപ 10) നിന്ന് 120 ടെഞ്ച് ആയി 2022 ല്‍ ഉയര്‍ത്തിയിരുന്നു. വാഹനങ്ങളുടെ പ്രധാന ഇന്ധനമെന്ന നിലയില്‍ താരതമ്യേന വിലകുറഞ്ഞ എല്‍.പി.ജിയെയാണ് മാംഗ്സ്റ്റൗ ആശ്രയിക്കുന്നത്. ഇന്ധനവിലയിലെ മാറ്റം ഭക്ഷ്യ ഉത്പന്നങ്ങളടക്കമുള്ളവയുടെ വിലയെ ബാധിക്കുന്നുണ്ട്. കോവിഡ് കാലം മുതല്‍ വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് സര്‍ക്കാര്‍ ഇരട്ടിയായി വില വര്‍ധിപ്പിച്ചത്. ഇതോടെയാണ് ജനങ്ങള്‍ വ്യാപകമായി തെരുവിലിറങ്ങിയത്. പ്രതിഷേധത്തെ തുടര്‍ന്ന് 120 ടെന്‍ഞ്ചില്‍ നിന്ന് 50 ടെന്‍ഞ്ചായി ഇന്ധനവില കുറച്ചെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാനായില്ല. ഇതിനെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

'ഓള്‍ഡ് മാന്‍ ഔട്ട്' 'സര്‍ക്കാര്‍ രാജി വെയ്ക്കുക', തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉപയോഗിക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ രാജ്യത്ത് ടെലിഗ്രാം, സിഗ്നല്‍, വാട്ട്‌സ്ആപ്പ് തുടങ്ങിയ മെസെഞ്ചര്‍ ആപ്പുകള്‍ ലഭിക്കുന്നില്ല. പ്രതിഷേധത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത രണ്ട് സ്വതന്ത്ര മാധ്യമ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

Also Read; 'കുരുക്കുകള്‍' അഴിഞ്ഞു; ശിവശങ്കര്‍ തിരിച്ചുവരുന്നു

ഇന്ധനവില കുതിച്ചുയര്‍ന്നതിനെത്തുടര്‍ന്ന്  ജനുവരി 2-ന് ആയിരക്കണക്കിന് ആളുകള്‍ ഉള്‍പ്പെട്ട റാലിയില്‍ പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിനാണ് എണ്ണ കേന്ദ്രമായ ദവമിമീ്വലി പട്ടണത്തില്‍ പൊട്ടിപ്പുറപ്പെട്ടുത്. പ്രവിശ്യാ കേന്ദ്രമായ അക്തൗ, കസാക്കിസ്ഥാനിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരായ ടെന്‍ഗിഷെവ്റോയിലിന്റെ ഉപ കരാറുകാര്‍ ഉപയോഗിക്കുന്ന തൊഴിലാളി ക്യാമ്പ് എന്നിവയുള്‍പ്പെടെ, ചുറ്റുമുള്ള മംഗിസ്റ്റോ പ്രവിശ്യയുടെയും പടിഞ്ഞാറന്‍ കസാക്കിസ്ഥാന്റെയും മറ്റ് ഭാഗങ്ങളിലേക്കും പ്രകടനങ്ങള്‍ വ്യാപിച്ചു. 

അല്‍മാട്ടിയില്‍, ഫ്‌ലാഷ്ബാംഗ് ഗ്രനേഡുകള്‍ %്രയോഗിച്ചതിന് തൊട്ടുപിന്നാലെ പോലീസ് പ്രധാന സ്‌ക്വയറിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പ്രദേശത്തു നിന്നുള്ള വീഡിയോ റിപോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ സമീപത്തെ തെരുവുകളിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും മണിക്കൂറുകളോളം സ്‌ഫോടനങ്ങള്‍ നടന്നതായും റിപോര്‍ട്ടുകളുണ്ട്. 2019 ല്‍ സ്ഥാനമൊഴിഞ്ഞ സോവിയറ്റ് കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് നേതാവ് നര്‍സുല്‍ത്താന്‍ നസര്‍ബയേവിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ടോകയേവിന് പാര്‍ലമെന്റില്‍ രാഷ്ട്രീയ എതിര്‍പ്പൊന്നും നേരിടേണ്ടി വരുന്നില്ല. പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്ത ദിവസം സര്‍ക്കാര്‍ യോഗം ചേരുമെന്ന് പ്രസിഡന്റ് ചൊവ്വാഴ്ച ട്വിറ്ററില്‍ പറഞ്ഞു. 

Also Read; 'ആക്ഷന്‍ ഹീറോ' vs 'ജനപ്രിയ നായകന്‍'