അനേകായിരങ്ങളുടെ ജീവന്‍ രക്ഷിച്ച ഹിറോ; മരണത്തിന് കീഴടങ്ങിയ മഗാവ എലി

 
d

അനേകായിരം മനുഷ്യരുടെ ജീവന്‍രക്ഷിച്ച മഗാവ എലി ഒടുവില്‍ മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. അഞ്ചുവര്‍ഷത്തെ സൈനിക സേവനത്തിനിടെ നൂറിലേറെ കുഴിബോംബുകളാണ് മഗാവ മണത്തു കണ്ടെത്തിയത്. വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തരയുദ്ധത്തില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുഴിബോംബുകള്‍ ഉപയോഗിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് കംബോഡിയ.60 ലക്ഷത്തോളം കുഴിബോംബുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടാതെ കിടപ്പുണ്ടെന്നാണ് കണക്ക്. 4000-ത്തിലധികം പേര്‍ക്ക് ഇതുവരെ സ്ഫോടനങ്ങളില്‍ അംഗവൈകല്യം സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ മഗാവയെ ഇറക്കുന്നത്. മഗാവയാകട്ടെ തന്നെ എല്‍പ്പിച്ച ജോലി വളരെ ഭംഗിയായി പൂര്‍ത്തിയാക്കി. തന്റെ അഞ്ച് വര്‍ഷത്തെ പ്രയത്‌നത്തില്‍ 71 കുഴിബോംബുകളും ഡസന്‍ കണക്കിന് സ്‌ഫോടക വസ്തുക്കളും ഹീറോ റാറ്റ്‌സ്' എന്നറിയപ്പെടുന്ന മഗാവ കണ്ടെത്തി. കഴിഞ്ഞ ജൂണിലാണ് തന്റെ സേവനത്തില്‍ നിന്ന്‌ മഗാവ വിരമിച്ചത്. 

1.2 കിലോഗ്രാം ഭാരവും 70 സെന്റീമീറ്റര്‍ നീളവുമാണ് ജയന്റ് പൗച്ച്ഡ് റാറ്റ് ഇനത്തില്‍ പെട്ട മഗാവയ്ക്കുണ്ടായിരുന്നത്. ടാന്‍സാനിയയിലാണ് ജനനം. ടാന്‍സാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെല്‍ജിയത്തില്‍ രജിസ്റ്റര്‍ ചെയ്ത ചാരിറ്റിയായ അപ്പോപോയാണ് മഗാവയെ കുഴിബോംബുകള്‍  കണ്ടെത്തുന്നതിന് പരിശീലിപ്പിച്ചത്, 2016ലാണ് അതിന് വിദഗ്ധപരിശീലനം നല്‍കിയത്, ഒരു വര്‍ഷം നീണ്ട പരിശീലനത്തിനുശേഷം മഗാവ സൈന്യത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1990-കള്‍ മുതല്‍ കുഴിബോംബുകള്‍ കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന മൃഗങ്ങളെ - ഹീറോ റാറ്റ്‌സ് എന്നാണ് വിളിച്ചിരുന്നത്.  ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷമാണ് മൃഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്.

Also Read :എന്താണ് ഈ പോളി സിസ്റ്റിക് ഓവറി സിണ്ട്രോം അഥവാ PCOS?

2020ല്‍ ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന പീപ്പിള്‍ ഡിസ്പെന്‍സറി ഫോര്‍ സിക്ക് അനിമല്‍സ് (പി.ഡി.എസ്.എ.) മഗാവയുടെ ധീരമായ പ്രവൃത്തികള്‍ക്ക് സ്വര്‍ണമെഡല്‍ നല്‍കി ആദരിച്ചു. ചിലപ്പോള്‍ ഇത് മൃഗങ്ങള്‍ക്കുള്ള ജോര്‍ജ്ജ് ക്രോസ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു, ജീവന്‍ രക്ഷിക്കുന്ന ദൗദ്യത്തിന്  ചാരിറ്റിയുടെ 77 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി മെഡല്‍ ലഭിച്ച എലിയായിരുന്നു മഗാവ. 

സ്ഫോടക വസ്തുക്കളില്‍ ഒരു രാസ സംയുക്തം കണ്ടെത്താനാണ് എലികള്‍ക്ക് പരിശീലനം നല്‍കുന്നത്., അതായത് അവ സ്‌ക്രാപ്പ് മെറ്റലിനെ അവഗണിക്കുകയും കൂടുതല്‍ വേഗത്തില്‍ തിരയുകയും ചെയ്യും. ഒരു സ്‌ഫോടകവസ്തു കണ്ടെത്തിയാല്‍, അവര്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ മുകളില്‍ മാന്തി കുഴിയുണ്ടാക്കുന്നു. വെറും 20 മിനിറ്റിനുള്ളില്‍ ഒരു ടെന്നീസ് കോര്‍ട്ടിന്റെ വലുപ്പമുള്ള സ്ഥലം  തിരയാന്‍ മഗവയ്ക്ക് കഴിയും.

Also Read : 'ശരത് അങ്കിള്‍' ആല്ലെങ്കില്‍ ആരാണാ വിഐപി! ബാലചന്ദ്രകുമാര്‍ രഹസ്യമൊഴി നല്‍കിയ സാഹചര്യത്തില്‍ അഭ്യൂഹങ്ങള്‍ അവസാനിക്കുമോ?

Also Read :ധീരജിന്റെ കൊലപാതകം: സുധാകരന്റേത് പൊതുവികാരത്തെ വഴിതിരിച്ചുവിടാനുള്ള രാഷ്ട്രീയ കുടിലത