ലോകയുദ്ധം, ഫ്‌ളൂ , സ്പാനിഷ് യുദ്ധം, ഇവയ്ക്ക് ശേഷം കൊറോണയെയും അതിജീവിച്ച് 113 കാരി മറിയ ബ്രാന്‍യാസ

 
ലോകയുദ്ധം, ഫ്‌ളൂ , സ്പാനിഷ് യുദ്ധം, ഇവയ്ക്ക് ശേഷം കൊറോണയെയും അതിജീവിച്ച് 113 കാരി മറിയ ബ്രാന്‍യാസ

കൊറോണ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. 27,000 ത്തോളം ആളുകളാണ് അവിടെ മരിച്ചത്. 2,30,000 ത്തോളം പേര്‍ക്ക് രോഗം ബാധിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായാണ് അവിടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായത്. ഇതേ തുടര്‍ന്ന് ലോക്ഡൗണില്‍ ഇളവ് വരുത്തിയിട്ടുണ്ട്. കോറൊണയ്‌ക്കെതിരായ പോരാട്ടത്തില്‍ സ്‌പെയിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സന്തോഷകരമായ ഒരു വാര്‍ത്ത ഈ യൂറോപ്യന് രാജ്യത്ത് നിന്ന് പുറത്തുവന്നിട്ടുണ്ട്. 113 വയസ്സായ ഒരു സ്ത്രീ കൊറോണ മുക്തയായി എന്നതാണത്. സ്‌പെയിനിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ് ഇവര്‍. കൊറോണ ബാധിച്ച് അതില്‍നിന്ന് രക്ഷപ്പെടുന്ന ലോകത്തിലെ ഏറ്റവും പ്രായമുള്ള സ്ത്രീ കൂടിയാണ് മറിയ ബ്രാന്‍യാസ്. 1918 -19 ഫ്‌ളൂ, 36-39 ലെ സ്പാനിഷ് ആഭ്യന്തര യുദ്ധം എന്നിവയ്ക്ക് ശേഷം ഇപ്പോള്‍ കൊറോണയെക്കൂടി അതീജീവിച്ചിരിക്കയാണ് ബ്രാന്‍യാസ്. മാര്‍ച്ച് മാസത്തിലാണ് ഇവര്‍ രോഗബാധിയായെന്ന സൂചനയെ തുടര്‍ന്ന് ക്വാറന്റൈനിലേക്ക് പോയത്. 'അവരിപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണ്. അവര്‍ക്ക് എല്ലാവരോടും സംസാരിക്കണമെന്നും അനുഭവങ്ങള്‍ പറയണമെന്നുമുണ്ട്' മകള്‍ പറഞ്ഞു. 1907 ലാണ് ബ്രാന്‍യാസ് ജനിച്ചത്. മൂന്ന് കുട്ടികളാണ് ഇവര്‍ക്കുള്ളത്. അതിലൊരാള്‍ക്ക് 86 വയസ്സ് തികഞ്ഞു. 13 പേരക്കുട്ടികളുമുണ്ട് ബ്രാന്‍യാസിന്. ഇതില്‍ മൂത്തയാള്‍ക്ക് വയസ്സ് 60 ആണ്.മെക്സിക്കോയിൽ ജനിച്ച ഇവർ പിന്നീട് സ്പെയിനിലേക്ക് താമസം മാറുകയായിരുന്നു. മാധ്യമപ്രവർത്തകനായിരുന്നു ഭർത്താവ് നേരത്തെ മരിച്ചുകൊറോണ വൈറസ് ഏറ്റവും അപകടകാരിയാവുക പ്രായമായ ആളുകളിലാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. എന്നാല് അതിന് അപവാദമായി പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതിനകം 2,90,000 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. നാല്‍പത് ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് അമേരിക്കയിലാണ്. ഒടുവിലത്തെ കണക്ക പ്രകാരം 83.019 പേരാണ് ഇവിടെ മരിച്ചത്.