കുടിയേറ്റ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ യുകെ ഭരണകൂടം; യുകെയില്‍ ഇന്ത്യക്കാര്‍ക്ക് അനുകൂലമാകുന്നത് ?  

 
uk

2022ല്‍ യുകെയില്‍ താമസിക്കാനും ജോലി ചെയ്യാനും ആയിരക്കണക്കിന് ഇന്ത്യന്‍ പൗരന്മാരെ സഹായിക്കുന്ന കുടിയേറ്റ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ യുകെ ഭരണകൂടം തയാറെടുക്കുന്നതായും ഇതിനായുള്ള ചര്‍ച്ചകള്‍ മന്ത്രി തലങ്ങളില്‍ ആരംഭിച്ചതായുമാണ് റിപോര്‍ട്ടുകള്‍. ഈ മാസം അവസാനം ഇന്ത്യയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ആരംഭിക്കാനിരിക്കുന്ന വ്യാപാര ചര്‍ച്ചകളില്‍ നിര്‍ണായകമായേക്കാവുന്ന വിഷയമാണിതെന്നുമാണ് റിപോര്‍ട്ട്. 

മേഖലയില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം തടയാനുള്ള യുകെ സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് മുന്നില്‍ ഓഫര്‍ വയ്ക്കാന്‍ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ആന്‍മേരി ട്രെവെലിയന്‍ തയ്യാറെടുക്കുന്നുവെന്നും ഡെയ്‌ലി മെയില്‍ റിപോര്‍ട്ട് പറയുന്നു. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് ട്രെവെലിയനെ പിന്തുണയ്ക്കുമെന്നും എന്നാല്‍ ഈ നീക്കത്തെ പിന്തുണയ്ക്കാത്ത ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലില്‍ നിന്ന് സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം പദ്ധതി നടപ്പാകുന്നതിലൂടെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓസ്ട്രേലിയന്‍ പൗരന്‍മാര്‍ക്ക് നല്‍കുന്നതിന് സമാനമായ വിസ കരാര്‍ വാഗ്ദാനം ചെയ്യുന്നു, യുവാക്കള്‍ക്ക് തൊഴിലിന്റെ ഭാഗമായി ബ്രിട്ടനില്‍ മൂന്ന് വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും ഉള്ള അവകാശം അനുവദിക്കുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ ഫീസ് വെട്ടിക്കുറയ്ക്കുന്നതും ബിരുദാനന്തരം അവര്‍ക്ക് രാജ്യത്ത് താല്‍ക്കാലിക താമസം അനുവദിക്കുന്നതും ഉള്‍പ്പെടുന്ന പദ്ധതികളും ഉള്‍പ്പെടുന്നു. നിലവില്‍ 1,400 പൗണ്ട് വരെ ചിലവാകുന്ന വര്‍ക്ക്, ടൂറിസം വിസ ചിലവുകളും കുറയാനും സാധ്യതയുള്ളതായി റിപോര്‍ട്ട് പറയുന്നു. 

ബ്രെക്‌സിറ്റ് വോട്ടിനു ശേഷം യുകെയില്‍ വംശീയതയ്ക്ക് കൂടിയ സ്വീകാര്യത: ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്
 

ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ഉറപ്പിക്കും, കഴിഞ്ഞ മേയില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഒരു ബില്യണ്‍ പൗണ്ടിന്റെ വ്യാപാര നിക്ഷേപ ഇടപാട് പ്രഖ്യാപിച്ചപ്പോള്‍ ആരംഭിച്ചതാണിത്. യുകെ ബിസിനസുകള്‍ 446 മില്യണിലധികം മൂല്യമുള്ള കയറ്റുമതി ഇടപാടുകള്‍ നേടിയിട്ടുണ്ടെന്നും 400-ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അവകാശവാദങ്ങളുണ്ട്.  പ്രഖ്യാപിച്ച 6,500-ലധികം ജോലികളില്‍ ഓരോന്നും കൊറോണ വൈറസില്‍ നിന്ന് കരകയറാനും ബ്രിട്ടീഷ്, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും കുടുംബങ്ങളെയും സമൂഹത്തേയും സഹായിക്കുമെന്നാണ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ പറഞ്ഞത്.

ഡല്‍ഹിയുമായുള്ള ഏതൊരു കരാറും 2050-ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്നും ബ്രിട്ടീഷ് ബിസിനസുകള്‍ക്ക് വലിയ തുടക്കം നല്‍കുമെന്നും മന്ത്രിമാര്‍ പ്രതീക്ഷിക്കുന്നു. വളര്‍ന്നുവരുന്ന വിപണിയും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്ന് എന്ന നിലയില്‍, യുഎസുമായോ ഇയുവുമായോ ഉഭയകക്ഷി വ്യാപാര കരാര്‍ ഇല്ലെങ്കിലും ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പ്പാദനം) ഏകദേശം 2 ട്രില്യണ്‍ പൗണ്ടാണ്. ബ്രെക്സിറ്റിനു ശേഷമുള്ള ലോകത്ത് ബ്രിട്ടനെ മുന്നോട്ട് നയിക്കാന്‍ കൂടുതലും വേഗത്തിലും പോകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍, ഇന്ത്യയുമായുള്ള അടുത്ത ബന്ധം ലോകത്തിന് മുന്നില്‍ തുറുപ്പു ചീട്ടായി കാണാനും ചരിത്രപരമായ ഒരു വ്യാപാര കരാര്‍ ഉറപ്പാക്കാനും കഴിയുമെന്ന് ബ്രിട്ടന്‍ പ്രതീക്ഷിക്കുന്നു.

28 യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിച്ച ബ്രെക്‌സിറ്റ്  നടപടിക്ക് ശേഷം വ്യാപാര ചര്‍ച്ചകളുടെ നേരിട്ടുള്ള ഉത്തരവാദിത്തം വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് ഏറ്റെടുക്കുകയാണ്. ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറിയായിരിക്കെ, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇടപാടുകള്‍ നടത്തിയതിന് ട്രസ് പ്രശംസ നേടിയിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനത്തില്‍ പുനര്‍വിചിന്തനം? ബ്രെക്‌സിറ്റ് ശില്‍പ്പി നിഗല്‍ ഫെരാഗെ നല്‍കുന്ന സൂചനയെന്ത്?