വോക്കി ടോക്കികള്‍ കൈവശം വെച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍; സൂചിക്ക് നാല് വര്‍ഷം തടവ്


 

 
suu-kyii

ലൈസന്‍സില്ലാത്ത വോക്കി ടോക്കികള്‍ കൈവശം വച്ചതുള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ക്ക്  മ്യാന്‍മറിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഓങ് സാന്‍ സൂചിയെ മ്യാന്‍മാര്‍ കോടതി നാല് വര്‍ഷത്തെ തടവിന് വിധിച്ചു. ഹാൻഡ്‌ഹെൽഡ്  റേഡിയോകള്‍ കൈവശം വെച്ച് കയറ്റുമതി-ഇറക്കുമതി നിയമം ലംഘിച്ചതിന് രണ്ട് വര്‍ഷത്തെ തടവും സിഗ്‌നല്‍ ജാമറുകള്‍ കൈവശം വെച്ചതിന് ഒരു വര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്.  കൊവിഡ്-19 ചട്ടവുമായി ബന്ധപ്പെട്ട
പ്രകൃതി ദുരന്ത നിവാരണ നിയമം ലംഘിച്ചതിന് സൂചിയെ രണ്ട് വര്‍ഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്. 

നൊബേല്‍ സമ്മാന ജേതാവ് കൂടിയായ ഓങ് സാന്‍ സൂചി(76) 100 വര്‍ഷത്തിലേറെ തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു ഡസനോളം കേസുകളില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സൂചി സര്‍ക്കാരിനെതിരെ ഫെബ്രുവരി 1-ന് നടന്ന അട്ടിമറി വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സൈനിക നീക്കത്തിന് പിന്നാലെ മ്യാന്മറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പട്ടാള അട്ടിമറിക്ക് പിന്നാലെ  76 കാരിയായ സൂചി വീട്ടുതടങ്കലില്‍ തുടരുകയാണ്. 

Also Read'പണത്തിനു മീതെ പരുന്ത് പറക്കുമോ? ഞാനായിട്ട് ഒന്നും കൊടുക്കണ്ടല്ലോയെന്നോര്‍ത്ത് മിണ്ടാത്തതാണ്': പള്‍സര്‍ സുനി

പട്ടാള അട്ടിമറി നടന്ന അതേദിവസം തന്നെയാണ് സൂചിയെ തടങ്കലിലാക്കുകയും ദിവസങ്ങള്‍ക്ക് ശേഷം അവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി ഇറക്കുമതി ചെയ്ത ആറ് വോക്കി-ടോക്കികള്‍ കണ്ടെത്തിയതും,പൊലീസ് പറയുന്നു. ഡിസംബര്‍ 6 നാണ്  കൊറോണ വൈറസ് നിയമങ്ങള്‍ ലംഘിച്ചതുള്‍പ്പെടെയുള്ള കേസുകളില്‍ ഓങ് സാന്‍ സൂചിയെ നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. നടപടിയെ വിമര്‍ശകര്‍ വ്യാജ വിചാരണ എന്ന് വിശേഷിപ്പിച്ചതിനെ തുടര്‍ന്ന് പിന്നീട് ശിക്ഷ വര്‍ഷമായി കുറച്ചു.  കേസുകള്‍ അടിസ്ഥാനരഹിതമാണെന്നും സൈന്യം അധികാരം ഉറപ്പിക്കാന്‍ തങ്ങളുടെ നേതാവിന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ ലക്ഷ്യം വെയ്ക്കുന്നുവെന്ന് സൂചി അനുകൂലികള്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ ആങ് സാന്‍ സൂചി വിജയം ഉറപ്പിച്ചതിന് പിന്നാലെയാണ് രാജ്യത്ത് അപ്രതീക്ഷിത നീക്കങ്ങള്‍ നടന്നത്. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) പാര്‍ട്ടി വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സൈന്യം സ്വീകരിക്കുന്നത്. പട്ടാളം ഭരണം പിടിച്ചതിനെതിരെ രാജ്യത്ത് തുടരുന്ന പ്രതിഷേധസമരങ്ങളില്‍ ഇതുവരെ 1300 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഏറ്റവും വലിയ നഗരമായ യാങ്കൂണിലാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

Also Read'കുറ്റം ചെയ്തത് ഞാനല്ല, ഈ യാത്ര ഞാന്‍ തുടരും,തനിച്ചല്ലെന്നും തിരിച്ചറിയുന്നു'

നവംബര്‍ എട്ടിന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 83 ശതമാനം നേടി സൂചിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) വന്‍ വിജയമാണ് നേടിയത്. പട്ടാളത്തിന്റെ പിന്തുണയുള്ള യൂണിയന്‍ സോളിഡാരിറ്റി, ഡവലപ്‌മെന്റ് പാര്‍ട്ടി എന്നിവര്‍ക്ക് 476 സീറ്റുകളില്‍ 33 സീറ്റുകള്‍ നേടാന്‍ മാത്രമാണ് കഴിഞ്ഞത്. ഇതിന് പിന്നാലെയാണ് സൈന്യം ഇടപെടല്‍ നടത്തിയത്. സ്വന്തം ഭരണകൂടം നിയമിച്ച ഒരു ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഒരു സ്വതന്ത്ര കോടതിയാണ് സൂചിക്കെതിരായ നടപടികള്‍ സ്വീകരിക്കുന്നതെന്ന് ജുണ്ട(ജനങ്ങളുടെ സായുധസേന) പറയുന്നു. തലസ്ഥാനമായ നയ്പിറ്റാവില്‍ സൂചിയുടെ വിചാരണ വാതിലുകള്‍ അടച്ചിട്ട് നടത്തുകയും മാധ്യമങ്ങളുമായും പൊതുജനങ്ങളുമായും ആശയവിനിമയം നടത്തുന്നതില്‍ നിന്ന് ഓങ് സാന്‍ സൂചിയുടെ അഭിഭാഷകരെ വിലക്കുകയും ചെയ്തതായാണ് റിപോര്‍ട്ട്. 

Also Readഇന്ത്യയും പാകിസ്ഥാനും ഒപ്പിട്ട താഷ്‌കന്റ് കരാറും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ദുരൂഹമരണവും