ഫ്രാന്‍സില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം; ഒമിക്രോണിനെക്കാള്‍ വ്യാപനശേഷിയുള്ളതോ? 

 
covid

ഫ്രാന്‍സിലെ ശാസ്ത്രജ്ഞര്‍ ഒമിക്രോണിനെക്കാള്‍ കൂടുതല്‍ രൂപമാറ്റം സംഭവിക്കുന്ന കൊറോണ വൈറസിന്റെ  പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞിരിക്കുകയാണ്. വിദഗ്ധരുടെ അഭിപ്രായത്തില്‍ കാമറൂണില്‍ നിന്നാണ് പുതിയ വകഭേദത്തിന്റെ ഉത്ഭവം. സ്പൈക്ക് പ്രോട്ടീന് പകരമായി N501Y, E484K എന്നിവയുടെ സാന്നിധ്യം കാണുന്നു. കുറഞ്ഞത് 12 കേസുകളെങ്കിലും മാര്‍സെയില്‍സിന് സമീപം പുതിയ  വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലേക്കുള്ള യാത്രയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നുവെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. 

കാമറൂണില്‍ പോയ ശേഷം തിരികെ എത്തിയ ഒരു വ്യക്തിയിലും ഇയാളുമായി സമ്പര്‍ക്കമുണ്ടായ മറ്റുള്ളവരിലുമാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ വകഭേദത്തിന്റെ രോഗതീവ്രത, വ്യാപനശേഷി തുടങ്ങിയ കാര്യങ്ങളില്‍ ശാസ്ത്രീയമായ വിശദീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതു മറ്റു രാജ്യങ്ങളില്‍ കണ്ടെത്തുകയോ ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ പെടുത്തുകയോ ചെയ്തിട്ടില്ല. 

ഇതിന് വേരിയന്റ് ഐഎച്ച്യു (ബി.1.640.2) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഐഎച്ച്യു മെഡിറ്റെറാന്‍ ഇന്‍ഫെക്ഷന്‍ എന്ന ഗവേഷണസ്ഥാപനത്തിലെ ഗവേഷകരാണ് പുതിയ വകഭേദം കണ്ടെത്തിയത്. വുഹാനില്‍ പടര്‍ന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തില്‍ നിന്ന് ഐഎച്ച്യുവിന് 46 ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഒമിക്രോണിനേക്കാള്‍ മാരകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്സിനുകളെ അതിജീവിക്കാന്‍ ഇതിനു കഴിയുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.

B.1.640.2 മറ്റ് രാജ്യങ്ങളില്‍ കണ്ടെത്തുകയോ ലോകാരോഗ്യ സംഘടനയുടെ  അന്വേഷണത്തിന്‍ കീഴില്‍  വേരിയന്റ് ലേബല്‍ ചെയ്യുകയോ ചെയ്തിട്ടില്ല. medRxiv-ല്‍ പോസ്റ്റ് ചെയ്ത റിപോര്‍ട്ടനുസരിച്ച്, GridION ഉപകരണങ്ങളില്‍ Oxford Nanopore Technologies ഉപയോഗിച്ച് അടുത്ത തലമുറ സീക്വന്‍സിങ് നടത്തിയാണ് ജീനോമുകള്‍ ലഭിച്ചത്. ഈ ജനിതകമാതൃക പാറ്റേണ്‍ B.1.640.2 എന്ന പേരില്‍ ഒരു പുതിയ പാംഗോലിന്‍ വംശം സൃഷ്ടിക്കാന്‍ കാരണമായി, ഇത് B.1.640.1 എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട പഴയ B.1.640 വംശത്തിന്റെ ഒരു ഫൈലോജെനെറ്റിക് സഹോദര ഗ്രൂപ്പാണ്,'' ഗവേഷണ പ്രബന്ധം പറയുന്നു.

പുതിയ വകഭേദങ്ങള്‍ ഉയര്‍ന്നുവരുന്നു, എന്നാല്‍ അവ കൂടുതല്‍ അപകടകരമാകുമെന്ന് അര്‍ത്ഥമാക്കുന്നില്ല. ''ഒരു വേരിയന്റിനെ കൂടുതല്‍ അറിയപ്പെടുന്നതും അപകടകരവുമാക്കുന്നത് യഥാര്‍ത്ഥ വൈറസുമായി ബന്ധപ്പെട്ട് അതിന്റെ മ്യൂട്ടേഷനുകളുടെ എണ്ണം  വര്‍ദ്ധിപ്പിക്കാനുള്ള കഴിവാണ്,'' എപ്പിഡെമിയോളജിസ്റ്റ് എറിക് ഫീഗല്‍-ഡിംഗ് ട്വിറ്ററില്‍ പറഞ്ഞു. 'ഇത് ഒരു 'ആശങ്കയുടെ വകഭേദം' ആയിത്തീരുമ്പോഴാണ് - ഒമിക്രോണ്‍ പോലെ, ഇത് കൂടുതല്‍ പകര്‍ച്ചവ്യാധിയാകുകയും മുന്‍കാല പ്രതിരോധശേഷിയെ ഇല്ലാതാക്കുന്നതും.   പുതിയ വേരിയന്റ് ഏത് വിഭാഗത്തില്‍ പെടുമെന്ന് തിരിച്ചറിതണമെന്നും വിനഗ്ധര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ 24 ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് എടുത്ത സാമ്പിളിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത്. അതിനുശേഷം, ഇപ്പോള്‍ അത് 100 ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇന്ത്യയില്‍ ഏകദേശം 1,900 പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.