സൈപ്രസില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം; 'ഡെല്‍റ്റാക്രോണ്‍', അറിയേണ്ടതെല്ലാം

 
covid

സൈപ്രസില്‍ 'ഡെല്‍റ്റാക്രോണ്‍' എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുകയാണ്.  ഡെല്‍റ്റ വകഭേദത്തിന് സമാനമായ ജനിതക പശ്ചാത്തലവും ഒമൈക്രോണില്‍ നിന്നുള്ള 10 രൂപാന്തരങ്ങള്‍ സംയോജിച്ചതുമാണിത്. പുതിയ വകഭേദം സൈപ്രസില്‍   ഇതിനകം 25 പേരെ ബാധിച്ചതാതാണ് റിപോര്‍ട്ട്. 

പരിശോധനയ്ക്ക് എടുത്ത 25 സാമ്പിളുകളില്‍ 11 പേര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗികളും 14 പേര്‍ ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളുമാണ്. സൈപ്രസ് യൂണിവേഴ്സിറ്റിയിലെ ബയോടെക്നോളജി ആന്‍ഡ് മോളിക്യുലാര്‍ വൈറോളജി ലബോറട്ടറി മേധാവി ഡോ. ലിയോണ്ടിയോസ് കോസ്ട്രിക്കിസ് പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികള്‍ക്കിടയിലെ മ്യൂട്ടേഷന്റെ ആവൃത്തി കൂടുതലാണെന്നത് പുതിയ വേരിയന്റും ആശുപത്രിവാസവും തമ്മിലുള്ള പരസ്പര ബന്ധത്തെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമെന്ന് കോസ്ട്രിക്കിസ് പ്രസ്താവിച്ചു.

Also Read'പണത്തിനു മീതെ പരുന്ത് പറക്കുമോ? ഞാനായിട്ട് ഒന്നും കൊടുക്കണ്ടല്ലോയെന്നോര്‍ത്ത് മിണ്ടാത്തതാണ്': പള്‍സര്‍ സുനി

പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ക്കായി ഡെല്‍റ്റാക്രോണിന്റെ സാമ്പിളുകള്‍ ജര്‍മ്മനിയിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ വ്യാപന ശേഷി, വാക്‌സിനുകളോടുള്ള പ്രതികരണം, രോഗ തീവ്രത എന്നിവയെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഇതിനായി കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം ഡെല്‍റ്റാക്രോണിനെ കുറിച്ച് ഇപ്പോള്‍ ആശങ്കപ്പെടേണ്ട കാര്യമല്ലെന്ന് സൈപ്രസിന്റെ ആരോഗ്യമന്ത്രി മിഖാലിസ് ഹാജിപണ്ടേലസിനെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 

പുതിയ സ്‌ട്രെയിന്‍ മറ്റൊരിടത്തും കണ്ടെത്തിയിട്ടില്ല, കൂടാതെ കേസുകളുടെ ക്രമങ്ങള്‍ കൊറോണ വൈറസിലെ സംഭവവികാസങ്ങള്‍ ട്രാക്കുചെയ്യുന്ന ഓപ്പണ്‍ ആക്സസ് ഡാറ്റാബേസായ GISAIDലേക്ക് അയച്ചിട്ടുണ്ട്, സൈപ്രസ് മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. സൈപ്രസില്‍  ഡെല്‍റ്റയും ഒമിക്രോണും വ്യാപിക്കുന്നുണ്ട്. ഇവ രണ്ടും ചേര്‍ന്നതാണ് പുതിയ വകഭേദം. ഡെല്‍റ്റ ജീനോമിനുള്ളില്‍ ഒമിക്രോണിന്റെ ജനറ്റിക് സിഗ്‌നേച്ചറുകള്‍ കണ്ടെത്തിയതിനാലാണ് ഡെല്‍റ്റക്രോണ്‍ എന്ന പേരു നല്‍കിയത്.

Also Readഇന്ത്യയും പാകിസ്ഥാനും ഒപ്പിട്ട താഷ്‌കന്റ് കരാറും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ദുരൂഹമരണവും

ഫ്രാന്‍സില്‍ അടുത്തിടെ 46 മ്യൂട്ടേഷനുകളുള്ള പുതിയ വകഭേദത്തെ കണ്ടെത്തിയിരുന്നു. അതിനെ ഐഎച്ച്‌യു എന്ന് വിളിക്കുന്നു. ബി.1.640.2 എന്ന് പേരിട്ടിരിക്കുന്ന വംശത്തില്‍ നിന്നുള്ള പുതിയ വകഭേദം രാജ്യത്ത് 12 പേരെ ബാധിച്ചതായാണ് റിപോര്‍ട്ടുകള്‍. പിയര്‍-റിവ്യൂഡ് പഠനമനുസരിച്ച്. ഒമിക്റോണിനേക്കാള്‍ വലിയ അപകടസാധ്യതയുണ്ടാക്കാന്‍ ഇത് കാരണമാകുമെങ്കിലും, ഇത് വ്യാപനശേഷി ഏറിയതും എന്നാല്‍ ഡെല്‍റ്റ വേരിയന്റിനെ അപേക്ഷിച്ച് മാരശേഷി കുറഞ്ഞതുമാണ്. ഒരേസമയം ഫ്‌ലുവ, കോവിഡ് -19 അണുബാധകള്‍ എന്നിവകള്‍ ഉണ്ടാകുന്നു,  യുഎസിലും ഇസ്രായേലിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. യുഎസില്‍ രണ്ട് കുട്ടികളിലും ഇസ്രായേലില്‍ ഗര്‍ഭിണിയായ സ്ത്രീയിലുമാണ് ഫ്‌ലൂറോണ കണ്ടെത്തിയത്. 

Also Readകാലമെത്ര കഴിഞ്ഞാലും മലയാളികളെ വിട്ടുമാറാത്ത വികാരം; മലയാളത്തിന്റെ മഹാഗായകന് 82ാം പിറന്നാള്‍