ബോറിസിന് പകരക്കാരന്; പുതിയ യുകെ പ്രധാനമന്ത്രിയെ സെപ്റ്റംബര്‍ 5 ന് പ്രഖ്യാപിച്ചേക്കും

സ്ഥാനമൊഴിയുന്ന ബോറിസ് ജോണ്‍സന്റെ പകരക്കാരനായി പുതിയ യുകെ പ്രധാനമന്ത്രിയെ സെപ്റ്റംബര്‍ 5 ന് പ്രഖ്യാപിക്കുമെന്ന് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അറിയിച്ചു. നിലവില്‍ 11 പേരാണ് പ്രധാനമന്ത്രി പദത്തിലെത്താന്‍ മത്സരരംഗത്തുള്ളത്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരില്‍ നിന്ന് 50-ലധികം എംപിമാര്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് 58 കാരനായ ബോറിസ് ജോണ്സണ് സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായത്.

തിങ്കളാഴ്ച പാര്‍ലമെന്റിലെ മന്ത്രിമാരല്ലാത്ത ടോറി എംപിമാരുടെ സ്വാധീനമുള്ള 1922 കമ്മിറ്റി പാര്‍ട്ടിയുടെ നേതൃതിരഞ്ഞെടുപ്പിന് രൂപം നല്കി.ടോറി എംപിമാര്‍ നിലവിലെ ലിസ്റ്റിനെ അവസാന രണ്ടിലേക്ക് ചുരുക്കും, ഓരോ റൗണ്ടിനു ശേഷവും ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി അംഗങ്ങള്‍ ഒഴിവാക്കും. ജൂലൈ 21 ന് പാര്‍ലമെന്റ് വേനല്‍ അവധിക്ക് മുമ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് 1922 കമ്മിറ്റിയുടെ ജോയിന്റ് എക്സിക്യൂട്ടീവ് സെക്രട്ടറി ബോബ് ബ്ലാക്ക്മാന് പറഞ്ഞു.
ആദ്യ ബാലറ്റ് ബുധനാഴ്ച നടക്കുമെന്നും രണ്ടാമത്തെ വോട്ട് വ്യാഴാഴ്ച നടക്കുമെന്നും 1922 കമ്മിറ്റി തലവന്‍ ഗ്രഹാം ബ്രാഡി പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിന് സ്ഥാനാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 20 എംപിമാരുടെ പിന്തുണ ഉണ്ടായിരിക്കണം, സാധാരണ എട്ടില്‍ നിന്ന് ഉയര്‍ന്ന്, ആദ്യ ബാലറ്റില്‍ 30 എംപിമാരുടെ പിന്തുണ നേടുന്നതില്‍ പരാജയപ്പെടുന്ന ഏതൊരു സ്ഥാനാര്‍ത്ഥിയും തള്ളപ്പെടും. മത്സരരംഗത്ത് മുന്‍ ധമനന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക്, മുന്‍ ആരോഗ്യമന്ത്രി സാജിദ് ജാവിദ് എന്നി പ്രമുഖരും ഉള്‍പ്പെടുന്നു, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസും സുനക്കിന്റെ പിന്‍ഗാമി നാദിം സഹവിയും പ്രഖ്യാപനം നടത്തിയിട്ടുണ്ട്, ലിസ് കൂടി രംഗത്തു വന്നതോടെ കൺസർവേറ്റീവ് പാർട്ടിയിൽ പ്രധാനമന്ത്രിയാകാൻ മത്സരിക്കുന്നവരുടെ എണ്ണം 11 ആയി. മുൻ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, നിലവിലെ ധനകാര്യ മന്ത്രി നദീം സവാഹി, കൺസർവേറ്റീവ് എം.പിയായ റഹ്മാൻ ചിസ്തി, പ്രതിരോധ സെക്രട്ടറി ബെൻ വാലസ്, വാണിജ്യ സഹമന്ത്രി പെന്നി മോർഡൗന്റ്, ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് എന്നിവരും മതസരരംഗത്തുണ്ട്. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ മത്സരത്തിനുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്