യുഎസില്‍ കുട്ടികളില്‍ ഒമിക്രോണ്‍ വ്യാപിക്കുന്നു; ആശുപത്രിയില്‍ എത്തുന്നവര്‍ കൂടുന്നു, പരിശോധനകള്‍ വര്‍ധിപ്പിക്കും 

 
us

ഒമിക്രോണ്‍ ആശങ്കകള്‍ക്കിടെ യുഎസില്‍ കോവിഡ് പരിശോധന കുറയുന്നത് പരിഹരിക്കുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാകുമ്പോഴും കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ് കാണിക്കുന്നതയാണ്  ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പീഡിയാട്രിക്  ആശുപത്രികളിലെ തിരക്ക് കൂടുന്നത് ചൂണ്ടികാണിച്ച് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് മുന്നറിയിപ്പ് നല്‍കി.
ന്യൂയോര്‍ക്ക് സിറ്റിയില്‍ '18 വയസുള്ള കുട്ടികള്‍കളുടെ കോവിഡ് രോഗബാധയെ തടുര്‍ന്നുള്ള പ്രവേശനത്തില്‍ ഡിസംബര്‍ 5 മുതല്‍ ഈ ആഴ്ച വരെ നാലിരട്ടി വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതായാണ് അധികൃതരുടെ പ്രസ്താവന പറയുന്നത്. കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ പകുതിയോളം അഞ്ചില്‍ താഴെ വയയുള്ളവരാണ്. വാക്‌സിന്‍ ലഭ്യമാക്കാത്ത പ്രായ വിഭാഗമാണിതെന്നും അധികൃതര്‍ ചൂണ്ടികാട്ടി. 

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം യുഎസില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ പ്രതിദിനം ശരാശരി 190,000 പുതിയ രോഗബാധിതരാണ് റിപോര്‍ട്ട് ചെയ്തത്. പുതിയ ഒമിക്രോണ്‍ വകഭേദത്തിന്റെ വരവും സാധാരണ യാത്രകളും കുടുംബ സംഗമങ്ങളും ഉള്‍പ്പെടുന്ന അവധിക്കാല ആഘോഷങ്ങളും ആയതോടെ യുഎസില്‍ കോവിഡ് പരിശോധനകള്‍ക്ക് തിരക്കായിട്ടുണ്ട്. പല സ്ഥലങ്ങളിലും പരിശോധനകള്‍ പ്രതിസന്ധിയിലായതായും റിപോര്‍ട്ടുകള്‍ ഉണ്ട്. 

ക്രിസ്മസ് സമയത്തെ ടെസ്റ്റിംഗ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അര ബില്യണ്‍ സൗജന്യ ഹോം ടെസ്റ്റുകള്‍ ഷിപ്പിംഗ് ഉള്‍പ്പെടെ, യുഎസ്
കോവിഡിനെതിരെ പോരാടുന്നതിന് പ്രസിഡന്റ് ജോ ബൈഡന്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ചു. എന്നിരുന്നാലും, ആഴ്ചകളായി വാക്സിനേഷനില്‍ ശ്രദ്ധ കേന്ദ്രീകരിച്ച വൈറ്റ് ഹൗസ് രാജ്യത്ത് ജനുവരി വരെ കോവിഡ് പരിശോധനകള്‍ കൃത്യമായി ലഭ്യമായില്ലെന്ന വിമര്‍ശനം നേരിട്ടു. 

രാജ്യത്തെ കോവിഡ് ടെസ്റ്റിംഗ് പ്രശ്‌നം അംഗീകരിക്കുകയും അടുത്ത മാസം  കൂടുതല്‍ പരിശോധനകള്‍ ലഭ്യമാക്കുമെന്ന് യുഎസിലെ പാന്‍ഡെമിക് ഉപദേഷ്ടാവ് ആന്റണി ഫൗസി പറഞ്ഞു. അതേസമയം ജനുവരി എത്തുന്നതോടെ എല്ലാവര്‍ക്കും പതിശോധനകള്‍ പൂര്‍ണ്ണമായും ലഭ്യമാകില്ല എന്നതാണ് ഒരു പ്രശ്നം ഫൗസി എബിസി ന്യൂസിനോട് പറഞ്ഞു. ഇപ്പോഴുണ്ടാകുന്ന തരംഗത്തെ നേരിടാന്‍ ഭരണകൂടം മുന്നേറുകയാണെന്ന് ഫൗസി പറഞ്ഞു.

വര്‍ധിച്ച ആശുപത്രി കേസുകള്‍ക്കും കോവിഡ് ടെസ്റ്റിംഗ് സൈറ്റുകള്‍ക്കും പുറമേ, കോവിഡ് യുഎസില്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതരാക്കി, ദക്ഷിണാഫ്രിക്കയിലും ബ്രിട്ടനിലും നടന്ന സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, ഒമിക്രോണിന് മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതര രോഗ സാധ്യത കുറവാണെന്നും രോഗികളുടെ ആശുപത്രിവാസവും ഓക്സിജന്‍ ആവശ്യവും കുറവാണെന്നും ഫൗസി അഭിപ്രായപ്പെട്ടു.