ഭീകരര്‍ക്കുള്ള സുരക്ഷിത കേന്ദ്രമായി അഫ്ഗാനിസ്ഥാന്‍ മാറുന്നത് തടയും: ബ്രിക്‌സ് ഉച്ചകോടി

 
BRICS

ഐ.എസ് സാന്നിധ്യം ശക്തിപ്പെടുന്നതിലും ഭീകരര്‍ക്ക് ലഭിക്കുന്ന പിന്തുണയിലും ആശങ്ക

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ സമാധാനപരമായി പരിഹരിക്കണമെന്ന് അഞ്ചംഗ ബ്രിക്‌സ് ഉച്ചകോടി ആവശ്യപ്പെട്ടു. രാജ്യത്ത് സമാധാനവും നിയമവും ഉറപ്പുവരുത്തണം. ഭീകരര്‍ക്കുള്ള സുരക്ഷിത കേന്ദ്രമായി അഫ്ഗാന്‍ മാറുന്നത് തടയുമെന്നും ബ്രിക്‌സ് ഉച്ചകോടി സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് 13ാമത് ബ്രിക്‌സ് ഉച്ചകോടി ചേര്‍ന്നത്. 

അഫ്ഗാനിലെ സര്‍ക്കാര്‍ രൂപീകരണം സമാധാനപരമായിരിക്കണമെന്ന നിര്‍ദേശമാണ് ബ്രിക്‌സ് രാജ്യങ്ങള്‍ മുന്നോട്ടുവച്ചത്. ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് റഷ്യയും ചൈനയും അംഗീകരിച്ചു. ഭീകരര്‍ക്കുള്ള സുരക്ഷിത കേന്ദ്രമായി അഫ്ഗാന്‍ മാറുന്നത് തടയുമെന്നും ബ്രിക്‌സ് രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കി. ലോകത്ത് ഐ.എസ് ഭീകരരുടെ സാന്നിധ്യം വീണ്ടും ശക്തിപ്പെടുന്നതിലും ഭീകരര്‍ക്ക് ലഭിക്കുന്ന പിന്തുണയിലും ബ്രിക്‌സ് നേതാക്കള്‍ ആശങ്കയറിയിച്ചു.

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അഫ്ഗാനിലെ സ്ഥിതിഗതികളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡ്മിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് സിറില്‍ റാമോഫോസ, ബ്രസീല്‍ പ്രസിഡന്റ് ജയ്ര്‍ ബോല്‍സനാരോ എന്നിവര്‍ പങ്കെടുത്തു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ചു വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത്.