ഭൂമിക്കടുത്ത് ഭീമാകാരമായ ഉല്‍ക്ക; അമേരിക്കയിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ഇരട്ടിയിലധികം വലുപ്പം

 
d

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തേക്കാള്‍ വലിയ ഛിന്നഗ്രഹം ഭൂമിയോട് അടുത്ത് വരുന്നുവെന്നത് ശാസ്ത്രലോകത്തെ ആശങ്കയിലാക്കുകയാണ്. അടുത്തയാഴ്ചയില്‍ ജനുവരി 18 ന് 7482 (1994 പിസി1) എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഭൂമിക്ക് സമീപത്ത് കൂടെ കടന്നുപോകുമെന്നാണ് നാസയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപോര്‍ട്ടുകള്‍ പറയുന്നത്. 

ഛിന്നഗ്രഹത്തിന് ഏകദേശം 1 കിലോമീറ്റര്‍ അല്ലെങ്കില്‍ 3,280 അടിയില്‍ കൂടുതല്‍ വീതി കണക്കാക്കപ്പെടുന്നു,1,454 അടി ഉയരമുള്ള ന്യൂയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ഇരട്ടിയിലധികം വലുപ്പമുണ്ട് ഇതിന്. 2,716.5 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയേക്കാള്‍ വലുപ്പമുണ്ടിതിനെത്തും വിദഗ്ധര്‍ പറയുന്നു.

സൗരയൂഥത്തിലൂടെ സഞ്ചരിക്കുന്ന ഈ ഉല്‍ക്ക ചൊവ്വാഴ്ച ഭൂമിക്ക് അരികിലൂടെ കടന്നുപോകുമെന്നാണ് പ്രവചനം. ഭൂമിയില്‍ നിന്ന് 19 ലക്ഷം കിലോമീറ്റര്‍ ദൂരത്ത് കൂടിയാണ് ഇത് കടന്നുപോകുക. (ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ അഞ്ചുമടങ്ങിന് മുകളില്‍ ദൂരം) ഈ ഉല്‍ക്കയ്ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഭൂമിക്ക് അരികിലൂടെ കടന്നുപോയ ഉല്‍ക്കകളെക്കാള്‍ വലിപ്പം കൂടുതലാണ് എന്നതാണ് ശാസ്ത്രലോകത്തെ ആശങ്കപ്പെടുത്തുന്നത്. 1933 ജനുവരി 17 നാണ് ഇതിന് മുമ്പ് ഭൂമിക്കടുത്ത് കൂടി ഉല്‍ക്ക കടന്നു പോയത്. 700,000 മൈല്‍സ് പരിധിയിലായിരുന്നു അത്. ഈ വര്‍ഷം ജൂലൈയില്‍ ഛിന്നഗ്രഹം വീണ്ടും ഭൂമിയിലൂടെ കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും നാസ അറിയിച്ചു. അടുത്ത തവണ ഭൂമിയിലൂടെ ഇത്രയും അടുത്ത ദൂരത്തില്‍ ഛിന്നഗ്രഹത്തെ  പ്രതീക്ഷിക്കുന്നത് 2105 ജനുവരി 18 നാണ്, അത് 1,445,804 മൈലുകള്‍ക്കുള്ളില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.

1994 ഓഗസ്റ്റില്‍ കണ്ടെത്തിയ ഈ പ്രത്യേക ഛിന്നഗ്രഹത്തെ നാസ നിരീക്ഷിച്ചു വരുകയായിരുന്നു, ഇതിനെ അപ്പോളോ ഛിന്നഗ്രഹമായാണ് തരംതിരിച്ചിരുക്കുന്നത്, അതായത് അതിന്റെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണപഥത്തെ മറികടക്കുന്നു, കൂടാതെ അല്‍പ്പം വലിപ്പമുള്ള അക്ഷങ്ങളുമുണ്ട്. നാസയുടെ അഭിപ്രായത്തില്‍, ഭൂമിക്ക് ഭീഷണിയായേക്കാവുന്ന, ഭൂമിയോട് അടുത്ത്  വരാനുള്ള സാധ്യത കാരണം ഇതിനെ 'അപകടസാധ്യതയുള്ളത്' എന്നും തരംതിരിച്ചിരിക്കുന്നു. ആറുലക്ഷം വര്‍ഷം കൂടുമ്പോള്‍ വരുന്ന ഇത്തരത്തിലുള്ള ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണി സൃഷ്ടിച്ചേക്കാമെന്നണാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മണിക്കൂറില്‍ 70000 കിലോമീറ്റര്‍ വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത്. ഇതിന്റെ സഞ്ചാരപഥം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഒരു കിലോമീറ്റാണ് ഇതിന്റെ വ്യാസം.

Also Read :എന്താണ് ഈ പോളി സിസ്റ്റിക് ഓവറി സിണ്ട്രോം അഥവാ PCOS?

അറിയപ്പെടുന്ന ഒരു ദശലക്ഷത്തിലധികം ഛിന്നഗ്രഹങ്ങളുണ്ടെങ്കിലും ഇവയില്‍ ഭൂരിഭാഗവും ഭൂമിക്ക് വെല്ലുവിളി ഉയര്‍ത്തുന്നതല്ല. നാസ പറയുന്നതനുസരിച്ച് ഈ ആഴ്ച ബുധന്‍, വ്യാഴം ദിവസങ്ങളില്‍,  ഒരു ബസിന്റെ വലുപ്പമുള്ളതും മൂന്ന് വീടിന്റെ വലുപ്പമുള്ളതും ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് ഛിന്നഗ്രഹങ്ങളെങ്കിലും ഭൂമിയെ ചുറ്റി കടന്നു പോയി.

എന്നിരുന്നാലും, കുറഞ്ഞത് 500 അടി വീതിയുള്ള ഏകദേശം 25,000 ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിച്ചാല്‍ അത് വിനാശകരം ആയിരിക്കുമെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ അപ്ലൈഡ് ഫിസിക്‌സ് ലബോറട്ടറിയിലെ ചീഫ് പ്ലാനറ്ററി ശാസ്ത്രജ്ഞയായ നാന്‍സി ചാബോട്ട് അഭിപ്രായപ്പെടുന്നു. '' യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ സംസാരിക്കുന്നത്, ആഗോള വംശനാശ സംഭവത്തെക്കുറിച്ചല്ല, മറിച്ച് ഒരു നഗരത്തെയോ ഒരു ചെറിയ സംസ്ഥാനത്തെയോ പോലും തുടച്ചുനീക്കാന്‍ കഴിയുന്ന പ്രദേശത്തെ പ്രാദേശിക നാശത്തെക്കുറിച്ചാണ്,'' അവര്‍ പറഞ്ഞു. 

Also Read :അനേകായിരങ്ങളുടെ ജീവന്‍ രക്ഷിച്ച ഹിറോ; മരണത്തിന് കീഴടങ്ങിയ മഗാവ എലി