കണ്ണുകള്‍ മൂടിക്കെട്ടിയ ചിത്രം പുറത്ത്; മതപണ്ഡിതൻ മൗലവി മുഹമ്മദ് സർദാർ സദ്രാനെ അറസ്റ്റ് ചെയ്ത് താലിബാൻ

 
d

അഫ്ഗാനിസ്ഥാനിലെ മതപണ്ഡിതരുടെ ദേശീയ കൗൺസിൽ മുൻ മേധാവി മൗലവി മുഹമ്മദ് സർദാർ സദ്രാനെ അറസ്റ്റ് ചെയ്തതായി താലിബാൻ സ്ഥിരീകരിച്ചു. മൗലവി മുഹമ്മദ് സർദാർ സദ്രാന്റെ കണ്ണുകൾ മൂടിക്കെട്ടിയ ഫോട്ടോയും താലിബാൻ പുറത്തുവിട്ടിട്ടുണ്ട്. 

ഒട്ടേറെ അനുയായികളുണ്ടെങ്കിലും മൗലവി മുഹമ്മദ് സര്‍ദാര്‍ അഫ്ഗാനിസ്ഥാനില്‍ താലിബാനെ ഇദ്ദേഹം പിന്തുണയ്ക്കുന്നുണ്ടോ എന്നതില്‍ വ്യക്തതയില്ല. മതപണ്ഡിതനെങ്കിലും അതിതീവ്ര നിലപാടുകളുള്ള സംഘടനയില്‍ ഇദ്ദേഹം അംഗമായിരുന്നില്ല. അതേസമയം രാജ്യത്തെ പഠനരീതികളിലും താലിബാന്‍ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതായും റിപോര്‍ട്ടുണ്ട്.  ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഒന്നിച്ചു പഠിക്കുന്നതിനെ താലിബാന്‍ വിലക്കിയതായാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

മുമ്പ്, താലിബാനെ നേരിടാൻ ആയുധമെടുത്ത അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ ഗവർണർമാരിലൊരാളായ സാലിമ മസാരിയെ താലിബാൻ പിടികൂടിയിരുന്നു.
നിരവധി അഫ്ഗാന്‍ രാഷ്ട്രീയ നേതാക്കള്‍ രാജ്യം വിട്ടുപോയ സമയത്തും സാലിമ മസാരി ബല്‍ഖ് പ്രവിശ്യ കീഴടങ്ങുന്നതുവരെ അവിടെ തുടര്‍ന്നു. അവരുടെ ജില്ല ചഹര്‍ കിന്റ് താലിബാന്‍ നേരത്തേ കീഴടക്കിയിരുന്നു. താലിബാൻ ഭീകരർ രാജ്യം മുഴുവൻ നിയന്ത്രണം നേടി പ്രസിഡന്റ് അഷ്റഫ് ഗനി ഉൾപ്പെടെയുള്ള അഫ്ഗാൻ നേതൃത്വം രാജ്യം വിട്ടതിന് ശേഷമാണ് വനിതാ നേതാവിനെ താലിബാൻ പിടികൂടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രസിഡന്റ് അഷ്റഫ് ഗനി ഉള്‍പ്പെടെയുള്ള അഫ്ഗാന്‍ നേതൃത്വത്തിലെ പ്രമുഖര്‍ രാജ്യം വിട്ടപ്പോഴും നാട്ടില്‍ തന്നെ തുടരുകയാണെന്ന് സാലിമ മസാരി നിലപാടെടുത്തു. തുടര്‍ന്നാണ് വനിതാ നേതാവിനെ താലിബാന്‍ പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍ എത്തിയത്.

അഫ്ഗാനിസ്ഥാൻ കണ്ട മൂന്ന് വനിതാ ഗവർണർമാരിൽ ഒരാളായി സാലിമ മസാരി മാറി. ഒരുപാട് അഫ്ഗാൻ പ്രവിശ്യകൾ വലിയ പോരാട്ടങ്ങളില്ലാതെ താലിബാന് കീഴടങ്ങിയപ്പോൾ, ബാൽഖ് പ്രവിശ്യയിലെ ചഹർ കിന്റിനെ താലിബാനിൽ നിന്നും സംരക്ഷിക്കാൻ സലീമ അവസാനം വരെ ശ്രമിച്ചു