ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് യുഎഇയുടെ പുതിയ പ്രസിഡന്റ്

അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് യുഎഇ യുടെ പുതിയ പ്രസിഡന്റ്. മുന്‍ പ്രസിഡന്റ് ശൈഖ് ഖലീഫയുടെ മരണത്തെ തുടര്‍ന്ന് സുപ്രീം കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. പുതിയ ഭരണാധികാരിയെ ഏകകണ്ഠേനയായിരുന്നു തിരഞ്ഞെടുത്തത്.

ശൈഖ് ഖലീഫയുടെ സഹോദരനാണ് ശൈഖ് മുഹമ്മദ്. ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റും 17ാമത് അബൂദബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ശൈഖ് ഖലീഫ ആരോഗ്യപ്രശ്നങ്ങളാല്‍ സജീവമല്ലാതിരുന്നപ്പോള്‍ പ്രസിഡന്റിന്റെ ചുമതലകള്‍ നിര്‍വഹിച്ചിട്ടുമുണ്ട്.
വിടവാങ്ങിയ മുന്‍ പ്രസിഡന്റ് ശൈഖ് ഖലീഫയുടെ സംസ്കാരം അബൂദബി ബതീന്‍ ഖബര്‍സ്ഥാനില്‍ ആയിരുന്നു.പ്രസിഡന്റിന്റെ മരണത്തില്‍
യുഎഇയില്‍ നാല്പതും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്ന് ദിവസവും ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. വിടവാങ്ങിയ നേതാവിനോടുള്ള ആദര സൂചകമായി ഇന്ത്യയിലും ഇന്ന് ദു:ഖാചരണമാണ്.