രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റീന്‍ വേണ്ട; യുകെ യാത്രാ നയവും ഇന്ത്യയുടെ പ്രതിഷേധവും, അറിയേണ്ടതെല്ലാം
 

 
d
ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയതിന് ശേഷം മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തി യുകെ.
രണ്ടു ഡോസ് കോവിഡ് വാക്‌സിനെടുത്താലും ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ വേണമെന്ന നിബന്ധനയാണ് യുകെ പിന്‍വലിച്ചത്. 
യുകെ അംഗീകരിച്ച മറ്റു വാക്‌സിനുകള്‍ രണ്ടു ഡോസ് എടുത്തവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. ഒക്ടോബര്‍ 11 മുതല്‍ ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാന്‍ തുടങ്ങുമെന്ന് ബ്രിട്ടന്‍ അറിയിച്ചു. 

കോവിഷീല്‍ഡ് അംഗീകരിച്ചെങ്കിലും ഇന്ത്യയിലെ സര്‍ട്ടിഫിക്കേഷന്‍ രീതി അംഗീകരിക്കില്ലെന്നായിരുന്നു യുകെയുടെ ഇതു വരെയുള്ള നിലപാട്. ഇതേതുടര്‍ന്ന് ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ഇന്ത്യയും ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയിരുന്നു.  ഇന്ത്യയുള്‍പ്പടെ 37 രാജ്യങ്ങളിലെ യാത്രക്കാര്‍ക്കു കൂടിയാണ് യുകെ നിയന്ത്രണം നീക്കിയത്. എന്നാല്‍ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ വേണ്ടി വരും.

അംഗീകാരം നേടിയ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്കും വാക്‌സിനേഷന്‍ സ്വീകരിച്ച രേഖയുള്ളവര്‍ക്ക് 
ഒക്ടോബര്‍ 11 തിങ്കളാഴ്ച രാവിലെ 4 മണി മുതല്‍ അംഗീകൃത രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പട്ടികയില്‍ ചേര്‍ക്കുമെന്ന് 
ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസ് ട്വീറ്റ് ചെയ്തു, കോവിഷീല്‍ഡ് അല്ലെങ്കില്‍ മറ്റേതെങ്കിലും യുകെ അംഗീകരിച്ച വാക്‌സിന്‍ ഉപയോഗിച്ച് പൂര്‍ണ്ണമായും കുത്തിവയ്പ്പ് നടത്തിയ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് 'ക്വാറന്റൈന്‍' ഇല്ല, കഴിഞ്ഞ ഒരു മാസമായി ഈ വിഷയത്തിലുള്ള സഹകരണത്തിന് ഇന്ത്യന്‍ സര്‍ക്കാരിന് നന്ദി. അദ്ദേഹം ട്വീറ്റ് ചെയ്തു.

'തിങ്കളാഴ്ച മുതല്‍ ... ഇന്ത്യയില്‍ നിന്ന് യുകെയിലേക്കുള്ള യാത്ര ചെയ്യുന്നവര്‍ കോവിഷീല്‍ഡോ മറ്റ് യുകെ അംഗീകരിച്ച വാക്‌സിനോ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ ചെയ്യേണ്ടതില്ല. യുകെയില്‍ പ്രവേശിക്കുന്നത് എളുപ്പവും ചെലവ് കുറഞ്ഞതുമായിരിക്കും  ഇതൊരു മികച്ച വാര്‍ത്തയാണ്, ''എല്ലിസ് ഒരു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.

മെയ് മാസത്തില്‍ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ അംഗീകരിച്ച സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന് അനുസൃതമായാണ് ഈ നീക്കം, അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസ്സ് യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ബ്രിട്ടന്‍ ആയിരക്കണക്കിന് വിസകള്‍ നല്‍കിയിട്ടുണ്ട്, ഇരുപക്ഷവും തമ്മിലുള്ള യാത്രകള്‍ കൂടുതല്‍ തുറക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് എല്ലിസ് കൂട്ടിച്ചേര്‍ത്തു.

''കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഈ പ്രശ്‌നത്തെക്കുറിച്ചുള്ള ചില ശബ്ദങ്ങള്‍ ആളുകള്‍ യുകെയിലേക്ക് പോകാന്‍ എത്രമാത്രം താല്‍പ്പര്യപ്പെടുന്നുവെന്ന് കാണിക്കുന്നു, അതില്‍ ഞാന്‍ സന്തോഷിക്കുന്നു. അതിനാല്‍, നമുക്ക് ഇപ്പോള്‍ കൂടുതല്‍ മുന്നോട്ട് പോകാം. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ വിമാനങ്ങള്‍ തുറക്കാം, ബ്രിട്ടീഷ് ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കൂ ... ഇ-വിസയുമായി ഇന്ത്യയിലേക്ക് വരാന്‍ ശ്രമിക്കുന്ന ബിസിനസ്സ് യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാം, ''എല്ലിസ് പറഞ്ഞു.

ഒക്ടോബര്‍ 11 -ന് മുമ്പ് യുകെയിലെത്തുന്ന ഇന്ത്യക്കാര്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുക്കാത്ത ആളുകള്‍ നിയമങ്ങള്‍ പാലിക്കണം. 'അതിനുശേഷം നിങ്ങള്‍ എത്തിയാല്‍, നിങ്ങളുടെ വാക്‌സിനേഷന്‍ തെളിയിക്കാന്‍ നിങ്ങള്‍ക്ക് ഒരു വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ് സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നു.

വാക്‌സിന്‍ സര്‍ട്ടിഫിക്കേഷന്‍ ആശങ്കകള്‍ക്ക് പരിഹാരം കാണാനാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ പറഞ്ഞിരുന്നു. 'ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്, എന്തെങ്കിലും പരിഹാരം ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു. 

സാധുവായ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള ബ്രിട്ടന്റെ യാത്രാ നിയന്ത്രണങ്ങളില്‍ വിവേചനം ഏര്‍പ്പെടുത്തുന്നുവെന്ന് 
അദ്ദേഹം പ്രതികരിച്ചു..  ഒക്ടോബര്‍ 4 മുതല്‍ യുകെ ചുമത്തിയ നടപടികള്‍  ശരിയല്ലെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 
ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കാനുള്ള ഇന്ത്യയുടെ തീരുമാനം. 
ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക ചര്‍ച്ചകള്‍ അവസാനിച്ച് 10 ദിവസത്തിലേറെയായിട്ടും ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാന്‍ യുകെ സര്‍ക്കാര്‍ തയാറായില്ലായിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ സമാന നിയന്ത്രണങ്ങള്‍ ഇന്ത്യയിലെത്തുന്ന ബ്രീട്ടീഷ് പൗരന്‍മാര്‍ക്കും ഏര്‍പ്പെടുത്തിയത്.

ബ്രിട്ടനിലെ ആസ്ട്രാസെനെക്ക  വാക്‌സിന്റെ ഇന്ത്യന്‍ പതിപ്പായ കോവിഷീല്‍ഡിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിക്കാത്തത് വാക്‌സിന്‍ വംശീയതയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ക്കും കാരണമായി. യുകെ പിന്നീട് കോവിഷീല്‍ഡിനെ അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതി ഉള്‍പ്പെടുത്തണമെന്നും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റാണ് പ്രശ്‌നമെന്നും യുടെ പ്രതികരിച്ചിരുന്നു. ഇതനുസരിച്ച് ഇന്ത്യയുടെ കോവിന്‍ ആപ്പില്‍ ഇത് സംബന്ധിച്ച മാറ്റം വരുത്തുമെന്ന് ഇന്ത്യയും അറിയിച്ചിരുന്നു.

ഇതിനിടടെ പ്രതിഷേധം ശക്തമാക്കി 2022ല്‍ ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യന്‍ പുരുഷ, വനിതാ ഹോക്കി ടീമുകള്‍ പിന്മാറിയതായി ഹോക്കി ഇന്ത്യയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അറിയിച്ചിരുന്നു.  അടുത്ത മാസം ഇന്ത്യയില്‍, ഭുവനേശ്വറില്‍ നടക്കാനിരിക്കുന്ന പുരുഷ ജൂനിയര്‍ ലോകകപ്പില്‍ നിന്ന് പിന്മാറുകയാണെന്ന് ഇംഗ്ലണ്ട് ഹോക്കി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അടുത്ത വര്‍ഷം നടക്കാനരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഹോക്കി ഇന്ത്യ പിന്‍വാങ്ങുന്നതായുള്ള പ്രഖ്യാപനം വന്നത്.