'സമാധാനത്തിനായി വാതിലുകള്‍ തുറക്കുക'; പുടിനുമായും സെലന്‍സ്‌കിയുമായി കൂടികാഴ്ച്ച നടത്താന്‍ അന്റോണിയോ ഗുട്ടെറസ് 

 
d

യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അടുത്തയാഴ്ച റഷ്യന്‍ പ്രസിഡന്റ് വളാഡിമര്‍ പുടിനുമായും യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി കൂടികാഴ്ച നടത്തും. ഇരുവരുമായും പ്രത്യേകം ചര്‍ച്ച നടത്തി സമാധാനത്തിനായുള്ള അഭ്യര്‍ത്ഥന നടത്തുമെന്നും യുഎന്‍ അറിയിച്ചു. 

റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി ഗുട്ടെറസ് ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും യുഎന്‍ മേധാവിമായി പുടിന്‍ കൂടികാഴ്ച നടത്തുമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചു.

പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയെയും വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയെയും കാണാന്‍ ഗുട്ടെറസ് വ്യാഴാഴ്ച ഉക്രെയ്നിലേക്ക് പോകുമെന്ന് യുഎന്‍  അറിയിച്ചു. രണ്ട് സന്ദര്‍ശനങ്ങളിലും, പോരാട്ടം അവസാനിപ്പിക്കാനും ആളുകളെ സുരക്ഷിതരായിരിക്കാന്‍ സഹായിക്കാനും ഇപ്പോള്‍ സ്വീകരിക്കാവുന്ന നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് ഗുട്ടെറസ് ലക്ഷ്യമിടുന്നതെന്ന് യുഎന്‍ വക്താവ് എറി കനേക്കോ പറഞ്ഞു. 

പുടിനുമായും സെലന്‍സ്‌കിയുമായും അതത് തലസ്ഥാനങ്ങളില്‍ കൂടിക്കാഴ്ച നടത്താനാഗ്രഹിക്കുന്നുവെന്ന് ഗുട്ടെറസ് വ്യക്തമാക്കിയിരുന്നു. രണ്ട് മാസം മുമ്പ് ആരംഭിച്ച യുക്രെയ്‌നിലെ റഷ്യയുടെ ആക്രമണം അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ് അഭ്യര്‍ത്ഥിച്ചു, തന്റെ അഞ്ച് വര്‍ഷത്തെ യുഎന്നിന്റെ ഉന്നത ജോലിയിലെ ഏറ്റവും സങ്കടകരമായ നിമിഷം എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. രക്തച്ചൊരിച്ചിലും ആക്രമണവും നിര്‍ത്തുക. സംവാദത്തിനും സമാധാനത്തിനും വാതിലുകള്‍ തുറക്കുക, അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വെടിനിര്‍ത്തലിന്റെ സാധ്യതകള്‍ ആരായാന്‍ ഗുട്ടെറസ് ഈ മാസമാദ്യം യുഎന്നിന്റെ ഉന്നത മാനുഷിക ഉദ്യോഗസ്ഥനെ മോസ്‌കോയിലേക്കും കീവിലേക്കും അയച്ചിരുന്നു.