കശ്മീര്‍ വിഷയത്തില്‍ വിവാദം: ഇന്ത്യന്‍ വിദ്യാര്‍ത്ഥി സൈബ വര്‍മ്മയുടെ ഗവേഷണം റദ്ദാക്കി 

 
Saiba-Varma

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ഡിയാഗോയില്‍ ക്രിട്ടിക്കല്‍ ജെന്‍ഡര്‍ സ്റ്റഡീസ്(സിജിഎസ്) പ്രോഗ്രാമിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി
ഡോ. സൈബ വര്‍മ്മയുടെ ഗവേഷണത്തിന്റെ അഫിലിയേഷന്‍ റദ്ദാക്കി. The Occupied Clinic: Militarism and Care in Kashmier എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ സൈബ ധാര്‍മ്മികവും രാഷ്ട്രീയവുമായ ഗുരുതര ലംഘനം നടത്തിയെന്ന കാരണം ചൂണ്ടികാട്ടിയാണ് സൈബയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സര്‍വകലാശാലയിലെ  ആന്ത്രോപ്പോളജി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറും മുന്‍ സിജിഎസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണിവര്‍. 

സൈബ വര്‍മ്മയുടെ കശ്മീരിനെ കുറിച്ചുള്ള വിമര്‍ശനാത്മക പുസ്തകം യുഎസിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയും ഇന്ത്യയിലെ യോദ പ്രസ്സും പ്രസിദ്ധീകരിച്ചിരുന്നു. 90 കളില്‍ താഴ്വരയില്‍ നിയമിക്കപ്പെട്ട ഇന്ത്യയുടെ ബാഹ്യ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിലെ (ആര്‍ ആന്‍ഡ് എഡബ്ല്യു) ഉദ്യോഗസ്ഥനായിരുന്നു ഇവരുടെ പിതാവ് എന്ന വിവരം പുറത്തുവന്നതിന് പിന്നാലെ കാശ്മീരിനെക്കുറിച്ചുള്ള പുസ്തകം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 

'2019 മുതല്‍ കാശ്മീരില്‍ തീവ്രമായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ കുടിയേറ്റ-കൊളോണിയല്‍ ഭരണത്തിനെതിരെ, 2019 മുതല്‍ കശ്മീരിലെ തീവ്രമായ ഇന്ത്യന്‍ കുടിയേറ്റ-കൊളോണിയല്‍ ഭരണത്തിനെതിരെ, ഡോ. സൈസബ വര്‍മ്മയുടെ ഗവേഷണത്തെ തള്ളാനുള്ള കാശ്മീരി ആക്ടിവിസ്റ്റുകളുടെ ആഹ്വാനങ്ങളോട് പ്രതികരിച്ചുകൊണ്ട് സര്‍വകലാശാല പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

Also Read; ' വരുമാനമാണ് ലക്ഷ്യമെങ്കില്‍ മറ്റു വഴികള്‍ നോക്കണം': 'വനിത'യ്‌ക്കെതിരേ പ്രതിഷേധം

ഡോ. സൈബ വര്‍മ്മയുടെ  ദ ഒക്യുപൈഡ് ക്ലിനിക്: മിലിറ്ററിസം ആന്‍ഡ് കെയര്‍ ഇന്‍ കാശ്മീര്‍ എന്ന പുസ്തകം പുറത്തിറങ്ങിയതിന് ശേഷം  കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ കടുത്ത വിമര്‍ശനത്തിന് വിധേയമായിരുന്നു. ഡ്യൂക്ക് യൂണിവേഴ്സിറ്റി പ്രസ് അതിന്റെ വെബ്സൈറ്റില്‍, സൈസബ വര്‍മ്മയുടെ പുസ്തകത്തെ ' ഇന്ത്യന്‍ നിയന്ത്രിത കശ്മീരിലെ വൈദ്യശാസ്ത്രവും അക്രമവും തമ്മിലുള്ള മനശ്ശാസ്ത്രപരവും ആന്തരികവും രാഷ്ട്രീയവുമായ കെണികള്‍, - ലോകത്തിലെ ഏറ്റവും ഞെരുങ്ങിയ സൈനികവല്‍ക്കരിക്കപ്പെട്ട സ്ഥലം'' ഇങ്ങനെ വിവരിക്കുന്നു. 

കശ്മീരില്‍ ഗവേഷണം നടത്തുമ്പോള്‍ സൈബ കുടുംബ പശ്ചാത്തലം മറച്ചുവെച്ചതായും ആരോപണമുണ്ട്.  തൊണ്ണൂറുകളില്‍ താഴ്വരയില്‍ നിയമിച്ചിരുന്ന റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിലെ ഉദ്യോഗസ്ഥനാണ് സൈബയുടെ പിതാവെന്നത് സോഷ്യല്‍ മീഡിയില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഗവേഷണത്തിനായി സൈബയ്ക്ക് സ്‌പെഷ്യല്‍ ആക്‌സസ് ലഭിച്ചുവെന്നായിരുന്നു വിമര്‍ശനം. 

'ആക്ഷന്‍ ഹീറോ' vs 'ജനപ്രിയ നായകന്‍'