തിരിച്ചടിച്ച് അമേരിക്ക; ഡ്രോണ്‍ ആക്രമണത്തില്‍ ഐഎസ് നേതാവിനെ വധിച്ചെന്ന് അവകാശവാദം

 
us

കാബൂള്‍ വിമാനത്താവളത്തിലെ ചാവേര്‍ ബോംബാക്രമണത്തില്‍ തിരിച്ചടിച്ച് യുഎസ് സൈന്യം. കാബൂള്‍ ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന് കരുതപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് അംഗം ഒളിച്ചിരിക്കുന്നുവെന്ന് കരുതിയ നന്‍ഗന്‍ പ്രവിശ്യയില്‍ ആക്രമണം നടത്തി. വ്യോമാക്രമണത്തില്‍ കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചതായാണ് റിപോര്‍ട്ട്. 

കാബൂളിന് കിഴക്ക് നന്‍ഗഹാറില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും മറ്റ് നാശനഷ്ടങ്ങളൊന്നുമില്ലെന്ന് നേവി ക്യാപ്റ്റന്‍ വില്യം അര്‍ബനെ ഉദ്ധരിച്ച് റിപോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തിന് ഉത്തരവാദികളായവരെ വേട്ടയാടുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബിഡന്‍ അറിയിച്ചിരുന്നു. കുറ്റവാളികളെ ആക്രമിക്കാനുള്ള പദ്ധതികള്‍ കൊണ്ടുവരാന്‍ പെന്റഗണിനോട് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞിരുന്നു. 13 യുഎസ് സൈനികര്‍ അടക്കം 169 പേരുടെ മരണത്തിനിടയാക്കിയ കാബൂളിലെ ചാവേര്‍ ആക്രമണം നടന്ന് 48 മണിക്കൂര്‍ തികയും മുന്നെയായിരുന്നു അമേരിക്കയുടെ തിരിച്ചടി.

വ്യോമാക്രമണത്തെത്തുടര്‍ന്ന് കാബൂളിലെ യുഎസ് എംബസി കാബൂള്‍ വിമാനത്താവളത്തിലെ പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി. അടിയന്തിരമായി അബെ ഗേറ്റ്, ഈസ്റ്റ് ഗേറ്റ്, നോര്‍ത്ത് ഗേറ്റ് അല്ലെങ്കില്‍ വിടാന്‍ ആഭ്യന്തര മന്ത്രാലയ ആവശ്യപ്പെട്ടു. അതേസമയം വിമാനത്താവളത്തിന് പുറത്ത് ഇരട്ടസ്ഫോടനം ഉണ്ടായിട്ടില്ലെന്നും, ഒരു ചാവേർ ആക്രമണം മാത്രമാണ് നടന്നതെന്നും അമേരിക്ക തിരുത്തി. വിമാനത്താവളം ഇപ്പോഴും ആക്രണ ഭീഷണി നേരിടുന്നു എന്ന് പെന്‍റഗണ ആവർത്തിച്ചു.