അലബാമ സെനറ്റിലേക്കുളള തെരഞ്ഞെടുപ്പ് ട്രംപിന് തിരിച്ചടി

 
അലബാമ സെനറ്റിലേക്കുളള തെരഞ്ഞെടുപ്പ് ട്രംപിന് തിരിച്ചടി

യുഎസ് ഉപരിസഭയായ സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. അലബാമയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി റോയ് മൂറിനെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഡൗ ജോണ്‍സ് പരാജയപ്പെടുത്തി. ജോണ്‍സിന് 49.9 ശതമാനം വോട്ടാണ് ലഭിച്ചത്. 48.4 ശതമാനമാണ് മൂറിന്റെ വോട്ടു നില്. 25 വര്‍ഷത്തിനിടെ ആദ്യമായാണ് അലബാമ ഒരു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നത്