ലോകം കണ്ട മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളായിരുന്നു ഇംഗ്ലണ്ട് താരമായ ഗ്രഹാം തോര്‍പ്പ്
മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഗ്രഹാം തോര്‍പ്പ് ആത്മഹത്യ ചെയ്തതാണെന്ന് ഭാര്യയുടെ വെളിപ്പെടുത്തല്‍. കടുത്ത വിഷാദത്തിനും ഉത്കണ്ഠയ്ക്കും അടിമയായിരുന്ന തോര്‍പ്പ് സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നാണ് ഭാര്യ അമാന്‍ഡ തോര്‍പ്പ് ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
ഓഗസ്റ്റ് അഞ്ചാം തീയതിയാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് തോര്‍പ്പിന്റെ മരണ വിവരം പുറത്തു വിടുന്നത്. 55 മത്തെ വയസിലാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ടെസ്റ്റ് താരങ്ങളില്‍ ഒരാളും ലോക ക്രിക്കറ്റില്‍ തന്റെതായ സ്ഥാനം അടായളപ്പെടുത്തുകയും ചെയ്ത ഗ്രഹാം തോര്‍പ്പ് ജീവിതത്തിന്റെ കളമൊഴിയുന്നത്. 1993 മുതല്‍ 2005 വരെ ഇംഗ്ലണ്ട് ടീമിനൊപ്പം ഉണ്ടായിരുന്നു തോര്‍പ്പ്. അതിനുശേഷം പരിശീലക വേഷത്തിലും ക്രിക്കറ്റിന്റെ മൈതാനത്ത് അദ്ദേഹം ഉണ്ടായിരുന്നു. 2022 ലാണ് തോര്‍പ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഗുരുതരമായ അസുഖം അദ്ദേഹത്തെ ബാധിച്ചു എന്നായിരുന്നു പുറത്തു വന്ന വിവരം.
ദ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അമാന്‍ഡ് തന്റെ ഭര്‍ത്താവിന്റെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം ലോകത്തോട് വെളിപ്പെടുത്തിയത്. രണ്ടു വര്‍ഷം മുമ്പും തോര്‍പ്പ് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അമാന്‍ഡ് പറയുന്നുണ്ട്. തനിക്ക് സ്‌നേഹിക്കാനും തന്നെ സ്‌നേഹിക്കാനും ഭാര്യയും രണ്ട് പെണ്‍മക്കളും ഉണ്ടായിട്ടും അദ്ദേഹത്തിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അടുത്ത കാലത്തായി അദ്ദേഹം തീരെ മോശം അവസ്ഥയിലായിരുന്നു. താന്‍ ഇല്ലെങ്കില്‍ കുടുംബം നന്നായി ജീവിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മനസില്‍. അത് അദ്ദേഹം നടപ്പാക്കുകയാണുണ്ടായത്. പക്ഷേ, ഞങ്ങളെ പാടെ തകര്‍ത്തു കളഞ്ഞു’ അമാന്‍ഡ് വേദനയോട് പറയുന്നു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തോര്‍പ്പ് കടുത്ത വിഷാദത്തിനും ഉത്കണ്ഠയ്ക്കും അടിമയായിരുന്നുവെന്നാണ് അമാന്‍ഡ പറയുന്നത്. അതിന്റെ ഭാഗമായിട്ടാണ് 2022 മേയില്‍ ആദ്യം അദ്ദേഹം ആത്മഹത്യ ശ്രമം നടത്തിയത്. അത്തവണ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ദീര്‍ഘകാലം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയേണ്ടി വന്നു.
തന്റെ അവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ അദ്ദേഹം ഒരുപാട് ശ്രമിച്ചു, പല ചികിത്സകളും നടത്തി, കുടുംബം അദ്ദേഹത്തിനൊപ്പം തന്നെ നിന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ അതൊന്നും അദ്ദേഹത്തെ സുഖപ്പെടുത്തിയില്ല. ‘കളിക്കളങ്ങളില്‍ ശാരീരികമായും മാനസികമായും പൂര്‍ണ ആരോഗ്യവാനായിരുന്ന ഗ്രാം ആയിരുന്നു ഉണ്ടായിരുന്നത്. മാനസിക അസുഖം ഒരു യാഥാര്‍ത്ഥ്യമാണ്. അത് ആരെ വേണമെങ്കിലും കീഴ്‌പ്പെടുത്താം’ അഭിമുഖത്തില്‍ അമാന്‍ഡ പറയുന്നു.
അച്ഛന് ഇങ്ങനെയൊരു രോഗം ഉണ്ടെന്ന കാര്യം ലോകത്തോട് വെളിപ്പെടുത്താന്‍ തങ്ങള്‍ തയ്യാറായിരുന്നുവെന്നാണ് തോര്‍പ്പിന്റെ മകള്‍ കിറ്റി പറയുന്നത്. അക്കാര്യം പറയുന്നതില്‍ ഞങ്ങള്‍ക്ക് ഒരു നാണക്കേടും ഇല്ലായിരുന്നു, ഇതില്‍ മറയ്‌ക്കേണ്ടതായി ഒന്നുമില്ല, അതൊരു കുറ്റവുമല്ല’ കിറ്റി പറയുന്നു. നേരത്തെ ഇക്കാര്യം പറയാതിരുന്നതിനു കാരണം, അപ്പോഴെല്ലാം അദ്ദേഹത്തെ സുഖപ്പെടുത്താനും സംരക്ഷിക്കാനുമായിരുന്നു ഞങ്ങളുടെ ശ്രദ്ധ മുഴുവന്‍. അത്യന്തം വേദനജനകാമയ അവസ്ഥയാണെങ്കിലും ഇപ്പോള്‍ എല്ലാക്കാര്യങ്ങളും പറാനുള്ള സമയമാണെന്ന് ഞങ്ങള്‍ കരുതുന്നു. ഈ വിഷയത്തില്‍ അവബോധം വളര്‍ത്താനായി എല്ലാവരോട് സംസാരിക്കാനും കാര്യങ്ങള്‍ പങ്കിടാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു’ കിറ്റി പറഞ്ഞു. Graham Thorpe former england cricketer killed himself wife reveals
Content Summary; Graham Thorpe former england cricketer killed himself wife reveals