UPDATES

ഇന്ത്യ

ഭർത്താവ് ആരോഗ്യവാനാണെങ്കിൽ ഭാര്യക്ക് ജീവനാംശം നൽകാൻ ബാധ്യസ്ഥൻ; കോടതി

പൊള്ളയായ അവകാശ വാദങ്ങൾ ജീവനാംശം നൽകാതിരിക്കാനുള്ള കാരണമല്ല

                       

ഭർത്താവ് ആരോഗ്യവാനാണെങ്കിൽ ഭാര്യക്ക് ജീവനാംശം നൽകാൻ ബാധ്യസ്ഥനാണെന്ന് ഗുജറാത്ത് ഹൈക്കോടതി വിധി. ജോലിയില്ലെന്നതും, ബിസിനസ് തകർച്ചയും, മറ്റു ചെലവുകളൊ ജീവനാംശം നൽകുന്നതിൽ നിന്ന് ഒഴിവാകാനുള്ള കാരണമായി പരിഗണിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ഇത്തരം പൊള്ളയായ അവകാശ വാദങ്ങൾ ജീവനാംശം നൽകാതിരിക്കാനുള്ള കാരണമായി ഭർത്താക്കന്മാർ പലപ്പോഴും വാദിക്കാറുണ്ടെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് ദിവ്യേഷ് എ ജോഷി ചൂണ്ടിക്കാട്ടി. ഭാര്യ തന്നെ ഉപേക്ഷിച്ചതിനാൽ അവൾ ജീവനാംശം അർഹിക്കുന്നില്ലെന്ന് ഭർത്താവ് അവകാശപ്പെട്ടു. ജീവനാംശം ഭാര്യയുടെ അവകാശവും ഐഡൻ്റിറ്റിയുടെ ഭാഗവുമാണെന്ന് കോടതി ഊന്നിപ്പറഞ്ഞു.

മാത്രമല്ല, ഭർത്താവിന്റെ വീട് വിട്ടുപോകാൻ നിർബന്ധിതയാകുന്ന സ്ത്രീയുടെ ജീവനാംശത്തിനുള്ള അവകാശത്തിൻ്റെ പ്രാധാന്യവും ജസ്റ്റിസ് ജോഷി അടിവരയിട്ടു. കടുത്ത വിഷമവും ഏകാന്തതയും അനുഭവിച്ചായിരിക്കും മാനസികമോ ശാരീരികമോ ആയ പീഡനങ്ങൾ സഹിച്ചത് മൂലം ആയിരിക്കും ഒരു സ്ത്രീ ഭർത്താവിന്റെ വീട് ഉപേക്ഷിക്കാൻ നിർബന്ധിതയാകുന്നത് എന്നും ജസ്റ്റിസ് ജോഷി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ഭർത്താവ് സാമ്പത്തിക സഹായം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ ഘട്ടത്തിൽ, നിയമത്തിന് നൽകാൻ കഴിയുന്ന ഒരേയൊരു ആശ്വാസം,  അതുകൊണ്ട് തന്നെ ജീവനാംശം നൽകാൻ ഭർത്താവ് ബാധ്യസ്ഥനാണ്. അതിനാൽ ഇത് ഒരിക്കലും ഒഴിവാക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസ് ജോഷി കൂട്ടിച്ചേർത്തു.

2001ൽ ആണ് ഇരുവരും വിവാഹിതരായെന്നും, 2009-ൽ വ്യക്തമായ കാരണമില്ലാതെ ഭാര്യ വിവാഹബന്ധം ഉപേക്ഷിച്ചത്. പിന്നീട് കോടതി വഴി മാസം 20,000 രൂപ ജീവനാംശം നൽകണമെന്ന് ആവശ്യപ്പെട്ട് കേസ് നൽകുകയായിരുന്നു. മാസം 10,000 ജീവനാംശം നൽകണമെന്ന് കോടതി ഉത്തരവ് ഇടുകയും ചെയ്തു. എന്നാൽ ഭർത്താവിൻ്റെ വരുമാനവും, മറ്റ് പ്രധാന രേഖകളും ഉത്തരവിട്ട ജഡ്ജി കൃത്യമായി പരിഗണിച്ചില്ലെന്ന് അഭിഭാഷകൻ വാദിച്ചു. ഹർജിക്കാരന് ഇത്രയും വലിയ തുക താങ്ങാനാകില്ലെന്നും ഭാര്യയെ മാനസികമോ ശാരീരികമോ ആയി ഉപദ്രവിച്ചതിന് തെളിവില്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ , ഹർജിക്കാരനും കുടുംബവും ഇവരെ മാനസികവും ശാരീരികവുമായ പീഡനത്തിന് വിധേയയാക്കിയത് മൂലമാണ് , ഭർത്താവിന്റെ വീടുപേക്ഷിക്കാൻ തീരുമാനിച്ചതെന്നും ഹർജിക്കാരന്റെ ഭാര്യയുടെ അഭിഭാഷകൻ മറു വാദം ഉന്നയിച്ചു.

ക്രിമിനൽ പ്രൊസീജ്യർ കോഡിൻ്റെ (സിആർപിസി) സെക്ഷൻ 125(4) പ്രകാരം ഭർത്താവിനെ ഉപേക്ഷിച്ച് പോയ ഭാര്യക്ക് ജീവനാംശം ലഭിക്കാൻ അർഹതയില്ലെന്ന് ഭർത്താവിൻ്റെ അഭിഭാഷകൻ വാദിച്ചതായി കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് കോടതി സിആർപിസിയുടെ 125-ാം വകുപ്പ് പരിശോധിക്കുകയും ചെയ്തു. സെക്ഷൻ 125 പ്രകാരം, ഭാര്യ അന്യപുരുഷന്മാരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ, മതിയായ കാരണമില്ലാതെ ഭർത്താവിനൊപ്പം ജീവിക്കാൻ വിസമ്മതിക്കുകയാണെങ്കിലോ പരസ്പര ഉടമ്പടിയിലൂടെ വേർപിരിഞ്ഞാലോ ഭാര്യക്ക് ജീവനാംശം ക്ലെയിം ചെയ്യാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ചതെന്നാണ് കോടതിയുടെ നിഗമനം. അതിനാൽ, സെക്ഷൻ 125(4) കാരണം ജീവനാംശം ലഭിക്കേണ്ടതില്ലെന്ന അഭിഭാഷകന്റെ വാദം തെറ്റായിരുന്നു എന്നും കോടതി കണ്ടെത്തി.

content summary;  Wife Has Absolute Right To Maintenance U/S 125 CrPC If Husband Is Healthy And Capable: Gujarat High Court

Share on

മറ്റുവാര്‍ത്തകള്‍