UPDATES

മാര്‍ക്കറ്റിംഗ് ഇന്‍ഷ്യേറ്റീവ്‌

ശസ്ത്രക്രിയയില്ലാതെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ ‘കൂള്‍സ്‌കല്‍പ്റ്റിംഗ്’; കൂടുതലറിയാം


ശസ്ത്രക്രിയയില്ലാതെ ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കുന്ന ചികിത്സരീതിയാണ് കൂള്‍സ്‌കല്‍പ്റ്റിംഗ്.കൊഴുപ്പ് അടിഞ്ഞുകൂടിയിരിക്കുന്ന ശരീരഭാഗങ്ങള്‍ നിശ്ചിത ശൈത്യാവസ്ഥയില്‍ എത്തിച്ച് കൊഴുപ്പ് അടിഞ്ഞുകൂടിയിരിക്കുന്ന കോശങ്ങളെ വിഘടിപ്പിക്കുകയാണ് ഈ രീതിവഴി ചെയ്യുന്നത്. ഇതുവഴി ശരീര കലകള്‍ക്ക് കേടുപാടുകള്‍ ഒന്നും കൂടാതെ അധികമായി അടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കികളയാന്‍ സാധിക്കുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടി കാണിക്കുന്നു.

അമേരിക്കന്‍ ഏജന്‍സിയായ ഭക്ഷ്യസുരക്ഷ കാര്യാലയം (Food and Drug Administration) അംഗികരിച്ചിട്ടുള്ള ചികിത്സരീതി കൂടിയാണിത്.ലോകമെമ്പാടുമുള്ള സെലിബ്രിറ്റികള്‍, പ്രമുഖ മോഡലുകള്‍, എയര്‍ ഹോസ്റ്റസുമാര്‍, നവവധു, വരന്‍മാരുള്‍പ്പാടെയുള്ളവര്‍ കൂള്‍സ്‌കല്‍പ്റ്റിംഗ് ഉപയോഗിക്കുന്നു.

ഇടുപ്പ്, തുട, വയര്‍ തുടങ്ങിയ ഭാഗങ്ങളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ അതിവേഗം തന്നെ കൂള്‍സ്‌കല്‍പ്റ്റിംഗ് ഇല്ലാതാക്കുന്നു . ഈ ചികിത്സ കഴിഞ്ഞ് 3 ആഴ്ചയ്ക്ക് ശേഷം ഇതിന്റെ ഫലം നമുക്ക് കാണാന്‍ സാധിക്കുമെന്നും കൂള്‍സ്‌കല്‍പ്റ്റിംഗ് ശേഷം 4 മുതല്‍ 6 മാസം വരെ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യപ്പെട്ടതായി കാണുമെന്നും പഠനങ്ങള്‍ പറയുന്നു.

ക്രയോലിപോലൈസിസ് എന്ന പ്രക്രിയ അവലംബിച്ചാണ് കൂള്‍സ്‌കല്‍പ്റ്റിംഗ് ചെയ്യുന്നത്. നിര്‍ദിഷ്ട അനുപാതത്തിലേക്ക് ശരീരത്തിനെ എത്തിച്ച് അടിഞ്ഞുകൂടിയ കൊഴുപ്പ് ഇല്ലാതാക്കുകയാണ് ക്രയോലിപോലൈസിസില്‍.

മൈനസ് 11 ഡിഗ്രീ മുതല്‍ മൈനസ് 13 ഡിഗ്രീ വരെ നിര്‍ദിഷ്ട ശരീരഭാഗങ്ങളെ ശീതികരിച്ച് അവിടെ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത് .ഏകദേശം 35 മിനിറ്റ് മുതല്‍ 45 മിനിറ്റ് വരെ സമയമാണ് ഇതിനുപയോഗിക്കുന്നത്. എന്നാല്‍ കൂടുതല്‍ കൊഴുപ്പുള്ള ഭാഗങ്ങളില്‍ അധികസമയം എടുക്കാം. ചര്‍മ്മങ്ങള്‍ക്ക് ഒരുവിധത്തിലുള്ള കോടുപാടുകളും സംഭവിക്കാതെയാണ് കൂള്‍സ്‌കല്‍പ്റ്റിംഗ് ചെയ്യുന്നത്.

പാര്‍ശ്വഫലങ്ങള്‍ കുറവുള്ള ചികിത്സരീതിയാണിതെന്നാണ് ചൂണ്ടികാട്ടപ്പെടുന്നത്. എന്നാല്‍ ചിലയാളുകളില്‍ ശരിരത്തില്‍ ചെറിയ ചുവപ്പ് നിറവും ചെറിയ ചൊറിച്ചിലും കാണുന്നുണ്ട്. ഇത് ഒന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ മാറുകയും ചെയ്യും.

വ്യക്കസംബന്ധവും ഹ്യദയസംബന്ധവുമായ രോഗമുള്ളവരില്‍ ഈ ചികിത്സരീതി ശുപര്‍ശചെയ്യുന്നില്ല.കൂള്‍സ്‌കല്‍പ്റ്റിംഗ് ചെയ്യുന്നതിന് മുമ്പ് ഓരോ രോഗിയും നിര്‍ബന്ധമായ ചില പരിശോധനകള്‍ക്ക് വിധേയരാകേണ്ടതുണ്ട്. ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ്, ആഹാരത്തിന് മുമ്പും ശേഷവുമുള്ള ഇന്‍സുലിന്റെ അളവ്, തൈറോയ്ഡ് ഹോര്‍മോണ്‍ ടെസറ്റ്, ആഹാരത്തിന് മുമ്പും അതിന്ശേഷമുള്ള ബ്ലഡ് ഷുഗര്‍ ടെസറ്റ്, ലിപിഡ് പ്രൊഫൈല്‍ ടെസറ്റ്,(കൊളസ്ട്രോള്‍ അളവ്),ബ്ലഡ് യൂറിയ, സെറം ക്രിയറ്റിന്റെ അളവ്, തുടങ്ങിയ സാധാരണ അനുപാതത്തിലാണെന്ന് ഉറപ്പുവരുത്തണം.

E.C.G യില്‍ വ്യതിയാനം, ഹൈപ്പോ-തൈറോയിഡിസം,ഹ്യദയ-വ്യക്ക സംബന്ധപ്രശ്നങ്ങളുള്ളവരിലും ക്യത്യമായ പരിശോധനയ്ക്ക് ശേഷമാണ് കൂള്‍സ്‌കല്‍പ്റ്റിംഗ് ചെയ്യുന്നത്.

ഈ ചികിത്സയ്ക്ക് ശേഷവും ശരീരഭാരം നിയന്ത്രിക്കണം ഇതില്‍ വ്യായാമം എന്നത് വളരെ അത്യാവശ്യമാണ്.ഓരോ രോഗിയും സ്വയം നിയന്ത്രിച്ച് ,ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ കൂള്‍സ്‌കല്‍പ്റ്റിംഗിന് ശേഷവും ശരീരഭാരം നിയന്ത്രിച്ച് മുന്നോട്ട് പോകാന്‍ സാധിക്കും.

[bsa_pro_ad_space id=3]

മറ്റുവാർത്തകൾ