ഗര്‍ഭച്ഛിദ്ര നിയമത്തില്‍ മാറ്റം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

 
abortion law

ഗര്‍ഭച്ഛിദ്രത്തിനുള്ള സമയപരിധി 24 ആഴ്ചയായി ഉയര്‍ത്താനുള്ള ഭേദഗതി കേന്ദ്ര ആരോഗ്യമ ന്ത്രാലയം വിജ്ഞാപനം ചെയ്തു. ലൈംഗികാതിക്രമത്തിന് ഇരയായവര്‍, ഗര്‍ഭകാലത്ത് വൈവാഹിക അവസ്ഥ മാറുന്നവര്‍ (വൈധവ്യം, വിവാഹമോചനം), ഗുരുതര ശാരീരിക മാനസിക പ്രശ്നങ്ങളുള്ളവര്‍, ബലാത്സംഗം അല്ലെങ്കില്‍ ലൈംഗിക ബന്ധത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്കാണ് 24 ആഴ്ചയ്ക്കുള്ളിലാണെങ്കിലും ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി ലഭിക്കുക. 

നേരത്തെ 20 ആഴ്ചയ്ക്കുള്ളില്‍ ഗര്‍ഭച്ഛിദ്രം നടത്തണമെന്നായിരുന്നു നിയമം. മാനസിക രോഗികളായ സ്ത്രീകള്‍, ഗര്‍ഭാവസ്ഥയില്‍ വൈകല്യമുള്ള കേസുകള്‍ എന്നിവയും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ പാര്‍ലമെന്റ് പാസാക്കിയ 2021 മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി (ഭേദഗതി) നിയമത്തിന്റെ കീഴിലാണ് ഈ പുതിയ നിയമങ്ങള്‍.

  • 12 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ ഒരു ഡോക്ടറുടെ അനുമതിയാണ് ആവശ്യം.
  • 12-20 ആഴ്ചയ്ക്കുള്ളില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ രണ്ട് ഡോക്ടര്‍മാരുടെ അനുമതി വേണം.
  • 24 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കണോ വേണ്ടയോ എന്നത് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡാണ് തീരുമാനിക്കുക.
  • ഗര്‍ഭച്ഛിദ്രം ആവശ്യപ്പെടുന്ന ആളെയും അവരുടെ മെഡിക്കല്‍ രേഖകളും ബോര്‍ഡ് പരിശോധിക്കും.
  • ഗര്‍ഭിണിയുടെ ആരോഗ്യപ്രശ്‌നങ്ങളും അപകടസാധ്യതയും വിലയിരുത്തും.
  • ആവശ്യമായ പക്ഷം കൗണ്‍സലിങ് നല്‍കണമെന്നും വ്യവസ്ഥയുണ്ട്.