തൊഴിലിടങ്ങളില്‍ വാക്സിനേഷന്‍ പദ്ധതി; സംസ്ഥാനങ്ങളോട് തയ്യാറെടുപ്പുകൾ നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം

 
തൊഴിലിടങ്ങളില്‍ വാക്സിനേഷന്‍ പദ്ധതി; സംസ്ഥാനങ്ങളോട് തയ്യാറെടുപ്പുകൾ നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്തെ തൊഴിലിടങ്ങളില്‍ വാക്സിനേഷന്‍ പദ്ധതി ആരംഭിക്കാന്‍ തീരുമാനം. സർക്കാർ, സ്വകാര്യ തൊഴിൽ സ്ഥാപനങ്ങളിൽ ഞായറാഴ്ച മുതൽ കോവിഡ് വാക്സീൻ കുത്തിവയ്പു നടത്താം. 45 വയസ് പിന്നിട്ട, നൂറിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി.

സംസ്ഥാനങ്ങളോടും, കേന്ദ്ര ഭരണ പ്രദേശങ്ങളോടും ഇതു സംബന്ധിച്ച തയ്യാറെടുപ്പുകൾ നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. കുറഞ്ഞത് നൂറുപേരുള്ള ഇടങ്ങളിൽ വാക്‌സിൻ നൽകും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുന്നത്. 45 വയസ്സിന് മുകളിലുള്ളവർക്കാണ് നിലവിൽ വാക്‌സിൻ വിതരണം ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശപ്രകാരമാണ് നിലവിൽ വാക്‌സിൻ വിതരണം പുരോഗമിക്കുന്നത്.

സർക്കാർ സ്ഥാപനങ്ങളിൽ കുത്തിവയ്പു സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളിലേതിനു സമാനമായി സ്വകാര്യ സ്ഥാപനങ്ങളിൽ ഡോസിന് 250 രൂപ വരെ ഈടാക്കാം. വാക്സിൻ നൽകുമ്പോൾ പാലിക്കേണ്ട നടപടിക്രമം സംബന്ധിച്ചു പ്രത്യേക മാർഗരേഖ സംസ്ഥാനങ്ങൾക്കു നൽകി. നൂറു പേരുണ്ടാകണമെന്നാണ് പറയുന്നതെങ്കിലും 50 പേരുടെയെങ്കിലും റജിസ്ട്രേഷനായാൽ കുത്തിവയ്പു തുടങ്ങാം. കുത്തിവയ്പിനു 15 ദിവസം മുൻപെങ്കിലും അറിയിച്ചിരിക്കണം.