രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകജനതയുടെ ആയുര്‍ദൈര്‍ഘ്യം കുറച്ച് കോവിഡ്

 
covid

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 2020 ല്‍ കോവിഡ് മഹാമാരി വലിയ തോതില്‍ ലോകജനതയുടെ ആയുര്‍ദൈര്‍ഘ്യം കുറച്ചതായി ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാല പ്രസിദ്ധീകരിച്ച പുതിയ പഠനം. അമേരിക്കന്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം രണ്ട് വര്‍ഷത്തിലധികം കുറഞ്ഞതായും റിപോര്‍ട്ട് പറയുന്നു. 

യൂറോപ്പ്, യുഎസ്‌, ചിലി എന്നിവിടങ്ങളിലായി നടത്തിയ പഠനത്തില്‍ വിശകലനം ചെയ്ത 29 രാജ്യങ്ങളില്‍ 22 ലും  2019 -നെ അപേക്ഷിച്ച് 2020 ല്‍ ആയുര്‍ദൈര്‍ഘ്യം ആറ് മാസത്തിലധികം കുറഞ്ഞു. 27 രാജ്യങ്ങളിലും ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു. രാജ്യങ്ങളില്‍ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞത് കോവിഡ് മരണവുമായി ബന്ധപ്പെട്ടായിരിക്കാമെന്നും ഓക്സ്‌ഫോര്‍ഡ് സര്‍വകലകശാല പഠനം പറയുന്നു. കൊറോണ വൈറസ് മൂലം ഇതുവരെ ഏകദേശം 5 ദശലക്ഷം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു.

'ഞങ്ങളുടെ ഫലങ്ങള്‍ കോവിഡുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്നും കോവിഡ്  നിരവധി രാജ്യങ്ങള്‍ക്ക് എത്രമാത്രം ആഘാതമുണ്ടാക്കിയെന്ന് വ്യക്തമാക്കുന്നതാണെന്ന് കാണിക്കുന്നതാണെന്നും പഠനം റിപോര്‍ട്ട് ചെയത് വിദഗ്ധ  ഡോ. റിധി കശ്യപ് പറഞ്ഞു. മിക്ക രാജ്യങ്ങളിലും സ്ത്രീകളേക്കാള്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ വലിയ കുറവുണ്ടായി, അമേരിക്കന്‍ പുരുഷന്മാരിലാണ് ഏറ്റവും വലിയ ഇടിവ് റിപോര്‍ട്ട് ചെയ്തത് 2019 നെ അപേക്ഷിച്ച് 2.2 വര്‍ഷം ആയുര്‍ദൈര്‍ഘ്യം കുറഞ്ഞതായാണ് കണ്ടെത്തല്‍. 

11 രാജ്യങ്ങളിലെ സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ 15 രാജ്യങ്ങളില്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം ഒരു വര്‍ഷത്തിലധികം കോവിഡ് കവര്‍ന്നെടുത്തു.  കഴിഞ്ഞ 5.6 വര്‍ഷങ്ങളില്‍ മരണനിരക്കിലെ ഉയര്‍ച്ചയാണ് ഇത് തിരുത്തിയത്.  യുഎസില്‍ മരണനിരക്ക് വര്‍ദ്ധിച്ചത് പ്രധാനമായും ജോലി ചെയ്യുന്നവര്‍ക്കും 60 വയസ്സിന് താഴെയുള്ളവര്‍ക്കും ഇടയിലാണ്, അതേസമയം യൂറോപ്പില്‍, 60 വയസ്സിനു മുകളിലുള്ളവരുടെ മരണനിരക്ക് കണക്കുകള്‍ ഉയരുന്നതിന് കാരണമായത്. 

പഠനത്തിനായി മരണനിരക്ക് വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളോട്  കശ്യപ് അഭ്യര്‍ത്ഥിച്ചു. ''ആഗോളതലത്തില്‍ പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങള്‍ വിശദമായി മനസ്സിലാക്കാനും കൂടുതല്‍ വേര്‍തിരിവില്ലാതെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനും ലഭ്യമാക്കുന്നതിനും അടിയന്തിരമായി ആവശ്യപ്പെടുന്നു'' അവര്‍ പറഞ്ഞു.