രാജ്യത്ത് 30,773 കോവിഡ് കേസുകള്‍; സജീവ രോഗികള്‍ ഒരു ശതമാനത്തില്‍ താഴെ

 
India Covid Cases

രാജ്യത്ത് ഇന്നലെ 30,773 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 309 പേര്‍ രോഗ ബാധിതരായി മരിച്ചു. 38,945 പേര്‍ രോഗമുക്തരായി. 3,32,158 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സജീവ രോഗികളുടെ എണ്ണത്തില്‍ 8,481 പേരുടെ കുറവാണ് ഇന്നലെയുണ്ടായത്. നിലവില്‍ 0.99 ശതമാനം പേരാണ് ചികിത്സയിലുള്ളത്. 

രാജ്യത്ത് ഇതുവരെ 3,34,48,163 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,26,71,167 പേര്‍ രോഗമുക്തരായി. 4,44,838 പേര്‍ രോഗബാധിതരായി മരിച്ചു. കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ തുടരുമ്പോഴും രോഗമുക്തി നിരക്ക് 97 ശതമാനത്തില്‍ തുടരുകയാണ്. നിലവില്‍ 97.68 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.97 ശതമാനമാണ്. പ്രതിവാര ടിപിആര്‍ 86 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെ തുടരുകയാണ്. നിലവില്‍ ഇത് 2.04 ശതമാനമാണ്. കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 55.23 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക വാക്സിനേഷന്റെ ഭാഗമായി ഇതുവരെ 80.43 കോടി വാക്‌സിനാണ് നല്‍കിയത്.

കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതിദിന കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുകളില്‍ ഏറിയ പങ്കും കേരളത്തില്‍ നിന്നാണ്. ഇന്നലെ സംസ്ഥാനത്ത് 19,325 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 27,266 പേര്‍ രോഗമുക്തരായി. ആകെ രോഗബാധിതര്‍ 44,88,813. ഇതുവരെ 42,83,963 പേര്‍ രോഗമുക്തരായി. മരണം 23,439 ആയി. 1,81,411 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. സജീവ രോഗുകളുടെ എണ്ണത്തില്‍ ഇന്നലെ 8,084 പേരുടെ കുറവാണുണ്ടായത്.