രാജ്യത്ത് 26,964 പേര്‍ക്കുകൂടി കോവിഡ്; സജീവരോഗികള്‍ 0.90 ശതമാനം, 2020 മാര്‍ച്ചിനുശേഷമുള്ള കുറഞ്ഞ നിരക്ക്

 
covid

രോഗമുക്തി നിരക്ക് 97.77 ശതമാനമായി ഉയര്‍ന്നു

രാജ്യത്ത് ഇന്നലെ 26,964 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 383 പേര്‍ രോഗ ബാധിതരായി മരിച്ചു. 34,167 പേര്‍ രോഗമുക്തരായി. 3,01,989 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സജീവ രോഗികളുടെ എണ്ണത്തില്‍ 7,586 പേരുടെ കുറവാണ് ഇന്നലെയുണ്ടായത്. ആകെ രോഗബാധിതരുടെ 0.90 ശതമാനം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 

രാജ്യത്ത് ഇതുവരെ 3,35,31,498 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,27,83,741 പേര്‍ രോഗമുക്തരായി. 4,45,768 പേര്‍ രോഗബാധിതരായി മരിച്ചു. കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ തുടരുമ്പോഴും രോഗമുക്തി നിരക്ക് 97 ശതമാനത്തില്‍ തുടരുകയാണ്. നിലവില്‍ 97.77 ശതമാനമാണ് രോഗമുക്തി നിരക്ക്. 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.69 ശതമാനമാണ്. പ്രതിവാര ടിപിആര്‍ 89 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെ തുടരുകയാണ്. നിലവില്‍ ഇത് 2.08 ശതമാനമാണ്. കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 55.67 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക വാക്‌സിനേഷന്റെ ഭാഗമായി ഇതുവരെ 82.65 കോടി വാക്സിനാണ് നല്‍കിയത്.

കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതിദിന കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുകളില്‍ ഏറിയ പങ്കും കേരളത്തില്‍ നിന്നാണ്. ഇന്നലെ സംസ്ഥാനത്ത് 15,768 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 21,367 പേര്‍ രോഗമുക്തരായി. ആകെ രോഗബാധിതര്‍ 45,39,926. ഇതുവരെ 43,54,264 പേര്‍ രോഗമുക്തരായി. മരണം 23,897 ആയി. 1,61,765 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. സജീവ രോഗുകളുടെ എണ്ണത്തില്‍ ഇന്നലെ 5,813 പേരുടെ കുറവാണുണ്ടായത്.