രാജ്യത്ത് 36,571 പേര്‍ക്കുകൂടി കോവിഡ്; 540 മരണം

 
Kerala Covid Updates

സജീവ രോഗികളുടെ എണ്ണം കുറയുന്നു


രാജ്യത്ത് 24 മണിക്കൂറിനിടെ 36,571 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 540 പേര്‍ രോഗബാധിതരായി മരിച്ചു. 36,830 പേരാണ് രോഗമുക്തരായത്. ഇതുവരെ 3,23,58,829 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,15,61,635 പേര്‍ രോഗമുക്തരായി. 4,33,589 പേര്‍ രോഗബാധിതരായി മരിച്ചു. നിലവില്‍ 3,63,605 പേരാണ് ചികിത്സയിലുള്ളത്. 150 ദിവസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സജീവ രോഗികളുടെ എണ്ണത്തില്‍ 524 പേരുടെ കുറവാണ് ഇന്നലെയുണ്ടായത്. 
 
കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ തുടരുമ്പോഴും രോഗമുക്തി നിരക്ക് 97 ശതമാനത്തില്‍ തുടരുകയാണ്. നിലവില്‍ 97.54 ശതമാനമാണ് രോഗമുക്തി നിരക്ക്. 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ആകെ രോഗബാധിതരുടെ 1.12 ശതമാനം മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.94 ശതമാനമാണ്. 25 ദിവസമായി മൂന്നില്‍ താഴെയാണ് പ്രതിദിന ടിപിആര്‍. പ്രതിവാര ടിപിആര്‍ 56 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെ തുടരുകയാണ്. നിലവില്‍ ഇത് 1.93 ശതമാനമാണ്. കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 50.26 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക വാക്സിനേഷന്റെ ഭാഗമായി 57.22 കോടി ഡോസ് വാക്സിനാണ് നല്‍കിയത്.

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുകളില്‍ പകുതിയിലധികവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ സംസ്ഥാനത്ത് 21,116 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആകെ കോവിഡ് ബാധിതര്‍ 37,66,573. ഇവരില്‍ 35,67,492 പേര്‍ രോഗമുക്തരായി. ആകെ മരണം 19,246 ആയി. 1,79,835 പേരാണ് ഇനി ചികിത്സയിലുള്ളത്.

കോവിഡ് ഏറെ ബാധിച്ചത് മഹാരാഷ്ട്രയെയാണ്. സംസ്ഥാനത്ത് 64,11,570 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 62,14,921 പേര്‍ രോഗമുക്തരായി. 1,35,567 പേര്‍ മരിച്ചു. 61,082 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.