നിപ: 15 സാമ്പിളുകള്‍ കൂടി നെഗറ്റീവ്; ഉറവിട പരിശോധന തുടരുന്നു

 
Nipah Virus

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 സാമ്പിളുകള്‍ കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതുവരെ 123 സാമ്പിളുകളാണ് നെഗറ്റീവായത്. നിപ പ്രതിരോധത്തിന്റെ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. 

രണ്ട് ദിവസത്തിനകം കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. ഉറവിട പരിശോധന തുടരുകയാണ്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളിലും സീറോ പ്രിവെലന്‍സ് പഠനം നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആദ്യ ഘട്ടത്തില്‍ ശേഖരിച്ച വവ്വാലുകളുടെയും ആടുകളുടെയും പരിശോധന ഫലവും നെഗറ്റീവാണ്. ആദ്യ ഘട്ടത്തില്‍ ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച 22 ആടുകളുടെയും വവ്വാലുകളുടെയും സാമ്പിള്‍ പരിശോധനാഫലവും ഇന്നലെ വൈകിട്ടോടെ നെഗറ്റീവായി. ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സാമ്പിള്‍ പരിശോധിച്ചത്.