UPDATES

ബാങ്കിങ് മേഖലയിൽ ഒരു ‘രക്തസാക്ഷി ‘ കൂടി

കൊലക്കയർ എടുപ്പിക്കുന്ന ഭീഷണി സന്ദേശങ്ങൾ

                       

ഒരു ആത്മഹത്യക്ക് കൂടി ബാങ്കിങ് മേഖല സാക്ഷ്യം വഹിച്ചിരിക്കുകയാണ്. യൂണിയൻ ബാങ്കിന്റെ ആരക്കോണം ബ്രാഞ്ച് ഹെഡ് ആയ എം പി കിഷോറാണ് ആത്മഹത്യ ചെയ്തത്. തന്റെ ജന്മദിനത്തിൽ തന്നെയാണ് കഷോർ സ്വയം ജീവനെടുത്തത്. ബാങ്കിൽ ജോലി ലഭിച്ചാൽ ജീവിതവും ഭാവിയും പൂർണമായും സുരക്ഷിതമായി എന്ന ധാരണയുണ്ടായിരുന്ന കാലം മാറി ഇന്ന് പലരുടെയും ജീവനെടുക്കുന്ന മരണക്കുരുക്കാണ് ബാങ്ക് ഉദ്യോഗം. ഒരിക്കലും പൂർത്തിയാകാൻ കഴിയാത്ത ടാർഗെറ്റുകൾ നൽകിയും , താങ്ങാനാവുന്നതിനുമപ്പുറമുളള മാനസിക സമ്മർദ്ദം നൽകിയും, ഒരു തരത്തിൽ കിഷോറിന്റ ആത്മഹത്യ ഒരു കൊലപാതകം ആയിരുന്നു എന്ന് തന്നെ പറയാം. suicide banking sector

ട്രാന്‍സ്ഫര്‍ മുതല്‍ ലൈംഗീക ചൂഷണം വരെ; ജീവനെടുക്കുന്ന ബാങ്ക് ഉദ്യോഗം 

നിത്യേന രാവിലെ ഓരോ ബാങ്ക് ജീവനക്കാരുടെയും ഫോണിൽ തേടിയെത്തുന്നത് ഭീഷണി സന്ദേശങ്ങളാണ്. മരണ സമയത്ത് കിഷോർ വിഷാദത്തിലായിരുന്നു. ഇത് യൂണിയൻ ബാങ്കിലോ, എസ്ബിഐ -ലോ മാത്രം നടന്ന ഒറ്റപ്പെട്ട സംഭവമല്ല, കാനറ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജറായ കെ സ്വപ്നയും സ്വീകരിച്ചത് കിഷോറിന്റെ അതേ വഴിയായിരുന്നു. സമാന സാഹചര്യങ്ങൾ എച്ച്ഡിഎഫ്സി , ആക്സിസ്, സിഎസ്ബി, തുടങ്ങിയ മറ്റു പ്രമുഖ ബാങ്കുകളിലും നിലനിൽക്കുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.  next but

ബാങ്ക് ജീവനക്കാരുടെ ആത്മഹത്യ ഒരു സ്ഥിരം സംഭവമായിക്കൊണ്ടിരിക്കുകയാണ്. മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള മാനസിക പീഡനവും കടുത്ത ജോലിഭാരവുമാണ് ഈ ആത്മഹത്യകളുടെ പിന്നിലെ പ്രധാനകാരണം. തൊഴിലിടത്തിലെ ധാർമികത, തൊഴിലാളികളുടെ ക്ഷേമം തുടങ്ങിയവയ്ക്കൊന്നും യാതൊരു പരിഗണനയും കൊടുക്കാത്ത പെരുമാറ്റമാണ് മേലധികാരികളിൽ നിന്നും ഓരോ ബാങ്ക് ജീവനക്കാരും ഏറ്റുവാങ്ങുന്നത്. threfore

നെഞ്ചിടിപ്പ് കൂട്ടുന്ന ഭീഷണി സന്ദേശങ്ങൾ

ദിവസവും രാവിലെ ഓരോ ജീവനക്കാരുടെയും ഫോണിലേക്ക് എത്തുന്നത് ഭീഷണി സന്ദേശങ്ങളാണ്. റീജിയണൽ മാനേജർമാരിൽ നിന്നും സോണൽ മാനേജർമാരിൽ നിന്നും വരുന്ന ഓരോ ഭീഷണി സന്ദേശങ്ങൾക്കും വില നൽകേണ്ടി വരുന്നത് ജീവനുകളാണ്. അടുത്തിടെയാണ് ബന്ധൻ ബാങ്കിലെയും കാനറ ബാങ്കിലെയും ഉദ്യോഗസ്ഥർ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ കോൺഫറൻസ് ദൃശ്യങ്ങൾ പുറത്ത് വന്നത്. ഭീഷണി വിളികളും സന്ദേശങ്ങളും ബാങ്കിങ് മേഖലയിൽ സ്ഥിരം സംഭവമാണ് എന്നാണ് ഒരു ബാങ്ക് ജീവനക്കാരൻ വ്യക്തമാക്കിയത്. next

ആത്മഹത്യക്കും ജീവിതത്തിനും ഇടയിൽ; ബാങ്ക് ജീവനക്കാർക്ക് എന്താണ് സംഭവിക്കുന്നത് ? 

ടാർഗറ്റ് തികയ്ക്കാത്തതിന് ജീവനക്കാരെ അധിക്ഷേപിക്കുകയും, റിവ്യൂ മീറ്റിംഗുകളിൽ വച്ച മറ്റ് സഹപ്രവർത്തകരുടെ മുന്നിൽ വച്ച് തൊലിയിരിക്കുന്ന തരത്തിൽ അപമാനിക്കുകയും ചെയ്യുന്നതെല്ലാം വലിയ മാനസിക സമ്മർദ്ദമാണ് ഓരോരുത്തർക്കും നൽകുന്നത്. ആർ ബി ഐയുടെ റിപോർട്ടുകൾ പ്രകാരം 30 ശതമാനം ജീവനക്കാരാണ് ബാങ്കിംഗ് മേഖല ഉപേക്ഷിച്ച് മറ്റു മേഖലകൾ തെരഞ്ഞെടുക്കുന്നത്. 50 ശതമാനം ജീവനക്കാരാണ് കൊടക് മഹിന്ദ്ര ബാങ്കിൽ നിന്ന് രാജി വയ്ക്കുന്നത്. 100 ശതമാനം ജോലിക്കാരിൽ നിന്ന് 50 ശതമാനം പേരും രാജി വച്ചു പോകുന്ന തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ഓരോരുത്തരും അനുഭവിക്കുന്ന മാനസിക സമ്മർദ്ദം അത്ര മാത്രം ഉണ്ട് എന്നുവേണം കരുതാൻ.

ജോലി ഭാരം കൂടുതലാണ് എന്ന കാരണം കൊണ്ടാണ് പലരും ബാങ്കിങ് മേഖല വിടുന്നത് തന്നെ. ഓരോ സമയത്തും ബാങ്കുകളിൽ ഓരോ ഡ്രൈവ് ആയിരിക്കും ഉണ്ടാവുക, ഒരു ആഴ്ചയിൽ ഇൻഷുറൻസിന് വേണ്ടിയുള്ളതാണെകിൽ അടുത്ത ആഴ്ച ഗോൾഡ് ലോണിനുള്ളതായിരിക്കും. ബാങ്കിലെ ജോലിക്കാർക്ക് ഭീമമായ ടാർഗറ്റ് എത്തിക്കാൻ പലപ്പോഴും കഴിയാതെ വരുന്ന സാഹചര്യമുണ്ടാകും. ആ സമയങ്ങളിൽ റീജിയണൽ മാനേജർമാരിൽ നിന്നും മറ്റ് മേലുദ്യോഗസ്ഥരും ഒരു മനുഷ്യൻ എന്ന പരിഗണന പോലും നൽകാതെയാണ് പെരുമാറുന്നത്. ബാങ്കുകൾ കൊള്ള ലാഭത്തിന് പിന്നാലെ പായുമ്പോൾ പൊളിയുന്നത് കിഷോറിനെയും സ്വപ്നയെയും പോലുളള സാധാരണ മനുഷ്യരുടെ ജീവനാണ്. moreover

വളരെ ടോക്സിക്ക് ആയ തൊഴിൽ രീതിയാണ് ബാങ്കിങ് മേഖലയിൽ ഇന്ന് നില നിൽക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ബാങ്കിംഗ് ഒരു വ്യവസായം എന്ന രീതിയിൽ മുൻപോട്ട് പോകാൻ സാധിക്കാത്ത സ്ഥിതി വിശേഷമാണുള്ളത്. ജനങ്ങളിൽ നിന്ന് അമിത പലിശ ഈടാക്കി ബുദ്ധിമുട്ടിക്കുന്നതിൽ നിന്നും ചൂഷണം ചെയ്യുന്നതിൽ നിന്നും തടയാനാണ് യഥാർത്ഥത്തിൽ ബാങ്കുകൾ സ്ഥാപിച്ചിട്ടുള്ളത്.  however

 

Content summary ; rise in suicide rates within the banking sector, heightened stress and pressure

Share on

മറ്റുവാര്‍ത്തകള്‍