March 24, 2025 |
Share on

ബംഗളൂരു ടെസ്റ്റ്; വീണ്ടും കുഴിയില്‍ വീണ് ഇന്ത്യ, ഒന്നാം ഇന്നിംഗ്‌സില്‍ 189 ന് പുറത്ത്

നാഥന്‍ ലിയോണിന് എട്ടുവിക്കറ്റ്

ഓസ്‌ട്രേലിയക്കെതിരേയുള്ള രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ന്നു. നാഥന്‍ ലിയോണിന്റെ എട്ടുവിക്കറ്റ് പ്രകടനം കണ്ട ചിന്നസ്വാമിയിലെ പിച്ചില്‍ 90 റണ്‍സ് എടുത്ത ലോകേഷ് രാഹുലിനെ കൂടാതെ ഒരു ബാറ്റ്‌സ്മാനും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.

ഓസ്‌ട്രേലിയക്കായി സ്പിന്നര്‍ നാഥന്‍ ലിയോണ്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തി. സ്റ്റാര്‍ക്കും ഒ കീഫെയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. രാഹുല്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ നേടിയത് കരുണ്‍ നായര്‍ ആണ്. കരുണ്‍ 26 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ കോഹ്ലി 12 റണ്‍സിനു പുറത്തായി. സ്‌കോര്‍ 11 ല്‍ എത്തിയപ്പോള്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. റണ്‍സ് ഒന്നും എടുക്കാതെ ഓപ്പണര്‍ അഭിനവ് മുകുന്ദ് കൂടാരം കയറി. പൂജാരെയും രഹാനെയും 17 റണ്‍സ് വീതം എടുത്തു പുറത്തായി. സാഹ ഒരു റണ്‍സിനും അശ്വിന്‍ ഏഴു റണ്‍സിനും ജഡേജ മൂന്നു റണ്‍സിനും പുറത്തായി. മുരളി വിജയ്ക്കും ജയന്ത് യാദവിനും പകരം കരുണ്‍ നായരെയും അഭിനവ് മുകുന്ദിനെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ബംഗളൂരു ടെസ്റ്റിന് ഇറങ്ങിയത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ കനത്ത പരാജയം ഏറ്റു വാങ്ങിയിരുന്നു. ഈ ടെസ്റ്റ് കൂടി പരാജയപ്പെട്ടാല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യക്കു നഷ്ടമാകും.

×