24 മണിക്കൂറിനിടെ 45,352 രോഗികള്‍; സജീവ കേസുകളില്‍ 10,195 പേരുടെ വര്‍ധന

 
Delhi Covid

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെ മുന്നില്‍

രാജ്യത്തെ കോവിഡ് സജീവ കേസുകളുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ 10,195 പേരുടെ വര്‍ധനയാണുണ്ടായത്. 3,99,778 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 1.22 ശതമാനമാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 45,352 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 366 പേര്‍ രോഗബാധിതരായി മരിച്ചു. 34,791 പേരാണ് രോഗമുക്തരായത്. പ്രതിദിന കേസുകളിലും മരണനിരക്കിലും കഴിഞ്ഞദിവസത്തേക്കാള്‍ കുറവ് വന്നിട്ടുണ്ട്. 

രാജ്യത്ത് ഇതുവരെ 3,29,03,289 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,20,63,616 പേര്‍ രോഗമുക്തരായി. 4,39,895 പേര്‍ രോഗബാധിതരായി മരിച്ചു. കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ തുടരുമ്പോഴും രോഗമുക്തി നിരക്ക് 97 ശതമാനത്തില്‍ തുടരുകയാണ്. നിലവില്‍ 97.45 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.72 ശതമാനമാണ്. പ്രതിവാര ടിപിആര്‍ 70 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെ തുടരുകയാണ്. നിലവില്‍ ഇത് 2.66 ശതമാനമാണ്. കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 52.65 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക വാക്‌സിനേഷന്റെ ഭാഗമായി 67.09 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്.

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുകളില്‍ ഏറിയപങ്കും കേരളത്തില്‍ നിന്നാണ്. ഇന്നലെ സംസ്ഥാനത്ത് 32,097 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആകെ കോവിഡ് ബാധിതര്‍ 41,22,133. ഇവരില്‍ 38,60,248 പേര്‍ രോഗമുക്തരായി. മരണം 21,149 ആയി. 2,40,736 പേരാണ് ഇനി ചികിത്സയിലുള്ളത്.