ഉത്തര്‍പ്രദേശില്‍ ജോലിയില്‍ ചേര്‍ന്ന അന്ന് തന്നെ നഴ്‌സ് ആശൂപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍

പീഡിപ്പിച്ചു കൊന്നതാണെന്ന്് കുടുംബത്തിന്റെ ആരോപണം
 
nurse

ഉത്തര്‍പ്രദേശില്‍ നഴസിനെ ആശുപത്രി കെട്ടിടത്തിന്റെ ചുമരില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉന്നാവോയിലാണ് സംഭവം. ഏപ്രില്‍ 30 ശനിയാഴ്ച്ച രാവിലെയാണ് നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, മരിച്ച വ്യക്തിയുടെ കുടുംബം ആരോപണങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. ലൈംഗികമായി പീഡിപ്പിച്ചശേഷം കൊല ചെയ്യുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഉന്നാവോയിലെ ന്യൂ ജീവന്‍ എന്ന സ്വകാര്യ നഴ്‌സിംഗ് സ്ഥാപനത്തിലാണ് സംഭവം നടന്നത്. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ അടക്കം മൂന്നു പേര്‍ക്കെതിരേ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരണ സാഹചര്യം കണ്ടെത്താനായിട്ട് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഉത്തരവിട്ടുണ്ട്. കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ഉന്നാവോ അഡീഷണല്‍ എസ് പി ശശി ശേഖര്‍ പറഞ്ഞത്.

ഏപ്രില്‍ 29 വെള്ളിയാഴ്ച്ചയാണ് നഴ്‌സ് ഈ സ്ഥാപനത്തില്‍ ജോലിക്ക് ചേരുന്നത്. അന്ന് തന്നെ അവര് മരണപ്പെട്ടുവെന്നാണ് പൊലീസ് നിഗമനം.