ബലാത്സംഗ കേസുകളിലെ 'രണ്ട് വിരല്‍ പരിശോധന' കര്‍ശനമായി അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി

 
SupremeCourt

ബലാത്സംഗം ഉള്‍പ്പെടെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ 'രണ്ട് വിരല്‍( two finger test) പരിശോധന കര്‍ശനമായി ഒഴിവാക്കണമെന്ന നിര്‍ണായ ഉത്തരവുമായി സുപ്രീം കോടതി. ഇത്തരം പരിശോധന ആവര്‍ത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. 

രണ്ട് വിരല്‍ പരിശോധന തികച്ചും അശാസ്ത്രീയമാണെന്നും ഇരയെ കൂടുതല്‍ മാനസികവ്യഥയിലേക്ക് തള്ളിവിടാന്‍ മാത്രമെ അത് ഉപകരിക്കൂ എന്നും ജസ്റ്റീസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരം പരിശോധനകള്‍ ഇപ്പോഴും നടക്കുന്നുണ്ടൂ എന്നത് ദുഖകരമായ അവസ്ഥയാണെന്നും കോടതി പറഞ്ഞു. രണ്ട് വിരല്‍ പരിശോധന അശാസ്ത്രീയമാണെന്ന് മുമ്പും സുപ്രീം കോടതി പറഞ്ഞിട്ടുള്ളതാണ്.