ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് രാജി വച്ചു

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവച്ചു. അടുത്ത വര്‍ഷം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത രാജി. ത്രിപുരയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് ബിപ്ലബ് ദേബ്. രാജ്ഭവനില്‍ എത്തി ഗവര്‍ണക്ക് രാജി നല്‍കുകയായിരുന്നു. ' സംഘടന ശക്തിപ്പെടുത്തുന്നതിനുവേണ്ടി ഞാന്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നു' എന്നായിരുന്നു രാജി പ്രഖ്യാപനത്തിനുശേഷം ബിപ്ലബ് പറഞ്ഞത്. അതേസമയം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനുള്ള പ്രശ്നമാണ് ബിപ്ലബ് ദേബിന്റെ രാജിക്കു പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ച്ച ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവരുമായി ബിപ്ലബ് ദേബ് ചര്‍ച്ച നടത്തിയിരുന്നു.

പുതിയ മുഖ്യമന്ത്രി ആരായിരിക്കുമെന്നതില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇന്ന് രാത്രിയില്‍ ബിജെപി നിയമസഭ പാര്‍ട്ടി യോഗം ചേരുന്നുണ്ട്. മുതിര്‍ന്ന നേതാക്കളായ ഭൂപേന്ദര്‍ യാദവ്, വിനോദ് താവ്ഡെ എന്നിവര്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിനോദ് സോങ്കറും യോഗത്തില്‍ പങ്കെടുക്കും. ഈ യോഗത്തില്‍ പുതിയ നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുമെന്നാണ് വിവരം. ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് വര്‍മയുടെ പേരിനാണ് നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണക്കുന്നവരുടെ ലിസ്റ്റില്‍ മുന്‍തൂക്കം.