ഗുജറാത്ത് കലാപം: മോദിക്കെതിരെ അഹമ്മദ് പട്ടേലിന്റെ വന്‍ ഗൂഢാലോചന,ടീസ്റ്റയും പങ്കാളി, ഗുജാറാത്ത് പൊലീസിന്റെ സത്യവാങ്മൂലം പറയുന്നത്

 
modi

ഗുജറാത്ത് കലാപ കേസുകളില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കുടുക്കാന്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് സാമൂഹികപ്രവര്‍ത്തകയായ ടീസ്റ്റ സെതല്‍വാദെന്ന് ഗുജറാത്ത് പൊലീസ്. ടീസ്റ്റയുടെ ജാമ്യഹര്‍ജി  പരിഗണിക്കുന്നതിനിടെയാണ് ഗുജാറാത്ത് പൊലീസിന്റെ ഗുരുതരമായ ആരോപണം.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ആളുകളെ വ്യാജമായി കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് അടുത്തിടെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത രണ്ടുപേരില്‍ ഒരാളാണ് ടീസ്റ്റ സെതല്‍വാദ്. 2002 ലെ കലാപത്തിന് ശേഷം സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെ തഴെയിറക്കാന്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ടീസ്റ്റ സെതല്‍വാദെന്ന് സെഷന്‍സ് കോടതിയില്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പറയുന്നത്. 

എന്നാല്‍ അഹമ്മദ് പട്ടേലിനെതിരെ ഉന്നയിക്കപ്പെട്ട നികൃഷ്ടമായ ആരോപണങ്ങളെ നിശിതമായി തള്ളിക്കളയുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അവകാശവാദത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചത്. 2002ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അഴിച്ചുവിട്ട വര്‍ഗീയ കൂട്ടക്കൊലയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള പ്രധാനമന്ത്രിയുടെ തന്ത്രത്തിന്റെ ഭാഗമാണിത്. ഈ കൂട്ടക്കൊല നിയന്ത്രിക്കാനുള്ള അദ്ദേഹത്തിന്റെ മനസ്സില്ലായ്മയും കഴിവില്ലായ്മയുമാണ് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ തന്റെ രാജധര്‍മ്മത്തെക്കുറിച്ച് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പകപോക്കല്‍ യന്ത്രം തന്റെ രാഷ്ട്രീയ എതിരാളികളായിരുന്ന പരേതരെ പോലും വെറുതെ വിടുന്നില്ലെന്നും ഈ എസ്‌ഐടി രാഷ്ട്രീയ യജമാനന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുകയാണെന്നും പറഞ്ഞിടത്തെല്ലാം ഇരിക്കുമെന്നും പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ആരോപിച്ചു. 

എന്നാല്‍ കോണ്‍സ്രിനെ തിരിച്ചടിച്ച് അഹമ്മദ് പട്ടേല്‍ അന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നുവെന്നും ഗുജറാത്തിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താനുള്ള ടീസ്റ്റ സെതല്‍വാദും കൂട്ടാളികളും ഗൂഢാലോചന നടത്തിയത്  അഹമ്മദ് പട്ടേലിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും ബിജെപി ആരോപിച്ചു. 

ഗുജറാത്ത് കലാപക്കേസുകളില്‍ നിരപരാധികളെ കുടുക്കാന്‍ കള്ളതെളിവുണ്ടാക്കിയതിന് മുന്‍ ഐപിഎസ് ഓഫീസര്‍മാരായ ആര്‍ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവര്‍ക്കൊപ്പമാണ് എംഎസ് സെതല്‍വാദും അറസ്റ്റിലായത്. ''ഈ വലിയ ഗൂഢാലോചന നടത്തുമ്പോള്‍ സെതല്‍വാദിന്റെ രാഷ്ട്രീയ ലക്ഷ്യം തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ അട്ടിമറിക്കാനോ   അസ്ഥിരപ്പെടുത്തുകയോ ആയിരുന്നു... നിരപരാധികളെ തെറ്റായി പ്രതികളാക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് പകരം അവര്‍ എതിരാളികളായ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് നിയമവിരുദ്ധമായ സാമ്പത്തികവും മറ്റ് ആനുകൂല്യങ്ങളും പ്രതിഫലവും നേടി.'' ഗുജറാത്ത്, എസ്‌ഐടിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസില്‍ ഗൂഢാലോചന നടന്നതെന്ന് ഒരു സാക്ഷിയുടെ മൊഴി ഉദ്ധരിച്ച് എസ്‌ഐടി പറഞ്ഞു. 2002ലെ ഗോധ്ര കലാപത്തിന് ശേഷം അഹമ്മദ് പട്ടേലിന്റെ നിര്‍ദേശപ്രകാരം  സെതല്‍വാദിന് 30 ലക്ഷം രൂപ ലഭിച്ചതായും പരാതിയില്‍ പറയുന്നു. ബിജെപി സര്‍ക്കാരിലെ മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ കലാപക്കേസുകളില്‍ ഉള്‍പ്പെടുത്താന്‍ ഡല്‍ഹിയില്‍ അക്കാലത്ത് അധികാരത്തിലിരുന്ന പ്രമുഖ ദേശീയ പാര്‍ട്ടിയുടെ നേതാക്കളെ സെതല്‍വാദ് കാണാറുണ്ടായിരുന്നു', എസ്‌ഐടി ആരോപിച്ചു. 

ഷബാനയ്ക്കും ജാവേദിനും മാത്രം എന്തുകൊണ്ടാണ് അവസരം നല്‍കുന്നതെന്നും തന്നെ എന്തുകൊണ്ടാണ് രാജ്യസഭാംഗം ആക്കാത്തതെന്നും ടീസ്റ്റ കോണ്‍ഗ്രസ് നേതാക്കളോടു ചോദിച്ചിരുന്നുവെന്നും മറ്റൊരു സാക്ഷിയെ ഉദ്ധരിച്ച് സത്യവാങ്മൂലത്തില്‍ പറയുന്നു. കോണ്‍ഗ്രസ് ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല. സത്യവാങ്മൂലം ഫയലില്‍ സ്വീകരിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി.ഡി.താക്കൂര്‍ ടീസ്റ്റയുടെ ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റി.

കഴിഞ്ഞ മാസം, ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും മറ്റുള്ളവര്‍ക്കും നല്‍കിയ ക്ലീന്‍ ചിറ്റ് സുപ്രീം കോടതി ശരിവച്ചതിന് തൊട്ടുപിന്നാലെയാണ്‌ സംസ്ഥാന പൊലീസ് മിസ് സെതല്‍വാദിനെ അറസ്റ്റ് ചെയ്തത്. മുന്‍ ഐപിഎസ് ഓഫീസര്‍മാരായ ആര്‍ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവര്‍ക്കൊപ്പം അറസ്റ്റിലായ എംഎസ് സെതല്‍വാദിനെതിരെ ഐപിസി സെക്ഷന്‍ 468 (വ്യാജരേഖ ചമയ്ക്കല്‍), 194 (തെറ്റായ തെളിവ് നല്‍കുകയോ കെട്ടിച്ചമയ്ക്കുകയോ ചെയ്യുക) എന്നിവ പ്രകാരമാണ് കേസെടുത്തത്.