സ്‌കൂളുകളും കോളേജുകളും അടച്ചിടുന്നു, വര്‍ക്ക് ഫ്രം ഹോമിന് നിര്‍ദ്ദേശം; ഡല്‍ഹി മലിനീകരണത്തെ പ്രതിരോധിക്കുന്നത്

 
delhi


വായു മലിനീകരണം കുറയ്ക്കാന്‍ സമ്പൂര്‍ണ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ക്ക് തയാറെടുക്കുകയാണ് ഡല്‍ഹി. രൂക്ഷമായ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ഡല്‍ഹിയിലെയും സമീപ നഗരങ്ങളിലെയും എല്ലാ സ്‌കൂളുകളും കോളേജുകളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടച്ചിടണമെന്ന് ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലുമുള്ള എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്‍ ചൊവ്വാഴ്ച അറിയിച്ചു. 

എല്ലാ സ്‌കൂളുകളും ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് നവംബര്‍ 13ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഹരിയാനയും നവംബര്‍ 17 വരെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. സ്വകാര്യ വാഹനങ്ങള്‍ പരമാവധി ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. നില മെച്ചപ്പെടുന്നതു വരെ സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
പൊതുസ്ഥലത്തു മാലിന്യം കത്തിക്കാതിരിക്കാനുള്ള പ്രചാരണം ഡിസംബര്‍ 11 വരെ നടക്കുമെന്നും പരിശോധന കര്‍ശനമാക്കാനും നിര്‍ദ്ദേശമുണ്ട്. ഡീസല്‍ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്താനും  പാര്‍ക്കിങ് ഫീസ് ഉയര്‍ത്താനുമെല്ലാം  നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് ഉയര്‍ത്തുമ്പോള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുമെന്നുമാണ് പ്രതീക്ഷ. 

മലിനീകരണ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എയര്‍ ക്വാളിറ്റി കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി പ്രതിസന്ധി പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യാന്‍ യോഗം ചേര്‍ന്നിരുന്നു.

ഡല്‍ഹിയില്‍ കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാണമെന്നും എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിരോധിക്കാനും വായു മലിനീകരണം നേരിടാന്‍ ദേശീയ തലസ്ഥാന മേഖലയിലെ വ്യവസായങ്ങള്‍ അടച്ചുപൂട്ടാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് യോഗത്തില്‍ പറഞ്ഞു.

ദീപാവലി മുതല്‍ ഡല്‍ഹിയും സമീപ പ്രദേശങ്ങളും വിഷ പുകമഞ്ഞില്‍ മൂടപ്പെട്ടിരിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നതും പ്രതികൂലമായ കാറ്റിന്റെ വേഗതയും നഗരത്തിലെ പ്രാദേശിക ഗതാഗതം മൂലം പുക പുറന്തള്ളുന്നതും കാരണം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഡല്‍ഹിയിലെ മലിനീകരണം കൂടുതല്‍ ഇരട്ടിയാകുന്നു. ദീപാവലിക്ക് പടക്കം പൊട്ടിച്ചതുള്‍പ്പെടെ ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് കാരണമാണ്. അതേസമയം കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നത് വര്‍ഷത്തിലെ ശരാശരി 10% പുറന്തള്ളല്‍ മാത്രമാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വിശദീകരണത്തിന് ശേഷം  ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വൈക്കോല്‍ കത്തിക്കുന്നതിനെക്കുറിച്ചുള്ള 'ഹൂ ആന്‍ഡ് ക്രൈം' വസ്തുതാപരമായ അടിസ്ഥാനമില്ലാത്തതാണെന്ന് നിരീക്ഷണം നടത്തിയിരന്നു. 

എയര്‍ ക്വാളിറ്റി കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 

ഡല്‍ഹി മേഖലയിലെ ഗ്യാസ് കണക്റ്റിവിറ്റിയുള്ള എല്ലാ വ്യവസായങ്ങളും ഇന്ധനമായി ഗ്യാസ് ഉപയോഗിച്ച് മാത്രമേ പ്രവര്‍ത്തിക്കാവുവെന്നും അല്ലാത്ത പക്ഷം ബന്ധപ്പെട്ട വ്യവസായങ്ങള്‍ അടച്ചുപൂട്ടും

അംഗീകൃതമല്ലാത്ത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ വ്യവസായങ്ങളും അടച്ച് പൂട്ടാന്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കും 

ഗ്യാസ് കണക്റ്റിവിറ്റി ലഭ്യമായ എല്ലാ വ്യവസായങ്ങളും ഉടന്‍ തന്നെ ഗ്യാസിലേക്ക് മാറുകയും സംസ്ഥാന ഗവണ്‍മെന്റുകള്‍ വ്യവസായ അടി സ്ഥാനത്തിലുള്ള മാറ്റത്തിന്റെ തീയതി അറിയിക്കുകയും ചെയ്യും.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന മതിയായ ടീമുകളെ നിയോഗിച്ചുകൊണ്ട് തീവ്രവും നിരന്തരവുമായ ഡ്രൈവുകള്‍ ഉള്‍പ്പെടെയുള്ള ഫലപ്രദമായ നിര്‍വ്വഹണ സംവിധാനം സംസ്ഥാനങ്ങളും ഡല്‍ഹി സര്‍ക്കാരും രൂപീകരിക്കും.

താപവൈദ്യുത നിലയങ്ങള്‍

ഡല്‍ഹിയില്‍ നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന 11 താപവൈദ്യുത നിലയങ്ങളില്‍ അഞ്ചെണ്ണത്തിന് മാത്രമേ അവയുടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ, ബാക്കിയുള്ളവ കുറഞ്ഞത് നവംബര്‍ 30 വരെ അടഞ്ഞ് കിടക്കും.

അത്തരം അടച്ചുപൂട്ടലുകളില്‍ നിന്ന് ഉണ്ടാകുന്ന ലോഡ് ആവശ്യകതകള്‍, ഡല്‍ഹിയുടെ 300 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന മറ്റ് പവര്‍ പ്ലാന്റുകളില്‍ നിന്നുള്ള വൈദ്യുതി വിതരണത്തിലൂടെ പരിഹരിക്കാനാകുമെന്ന് വൈദ്യുതി മന്ത്രാലയ സെക്രട്ടറിയെ അറിയിച്ചു.  

വാഹന മലിനീകരണം

നവംബര്‍ 21 വരെ അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് നിര്‍ദ്ദേശിച്ചിരുന്നു. ഈ തീയതി നീട്ടുന്നതിനുള്ള കൂടുതല്‍ ചര്‍ച്ച ആവശ്യമാണ്. 

ഡല്‍ഹിയില്‍ 10, 15 വര്‍ഷങ്ങളില്‍ കൂടുതലുള്ള ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ ഓടിക്കുന്നത് ഗൗരവമേറിയ കാര്യമാണ്, യഥാക്രമം 10 വര്‍ഷത്തിലും 15 വര്‍ഷത്തിലും കൂടുതലുള്ള വാഹനങ്ങള്‍ ഡീസലും പെട്രോളും ഉപയോഗിക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പാക്കണം. 
കാഴ്ചയില്‍ മലിനീകരണമുണ്ടാക്കുന്നു എന്ന് തോന്നുന്ന വാഹനങ്ങള്‍ നിരത്തിറക്കുന്നത് നിര്‍ത്തലാക്കുക. തിരക്കേറിയ എല്ലാ കവലകളും മാര്‍ക്കറ്റ് ഏരിയകളും അനധികൃത പാര്‍ക്കിംഗ് സ്ഥലങ്ങളും മറ്റും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ട്രാഫിക് ടാസ്‌ക്ഫോഴ്സ് ടീമുകളെ വിന്യസിക്കുക, ഗതാഗതം സുഗമമാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുക. എത്രയും വേഗം സിഎന്‍ജി ബസുകള്‍ വാങ്ങി നിരത്തിലിറക്കുക

പൊടി നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും റെയില്‍വേ സേവനങ്ങളും മെട്രോ പ്രവര്‍ത്തനങ്ങളും ഒഴികെ നവംബര്‍ 21 വരെ നിര്‍മ്മാണ, പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുക. ആന്റി-സ്‌മോഗ് തോക്കുകള്‍, വാട്ടര്‍ സ്പ്രിംഗളറുകള്‍ എന്നിവ വിന്യസിക്കുക, അടിയന്തിര സംഭരണ നടപടികളിലൂടെ റോഡ് സ്വീപ്പിംഗ് മെഷീനുകളുടെയും വാട്ടര്‍ സ്പ്രിംഗളറുകളുടെയും ലഭ്യത വര്‍ദ്ധിപ്പിക്കുക.

നിര്‍മ്മാണവും വികസനവും പദ്ധതികളും കനത്ത ശിക്ഷാ നടപടികളും കൂടാതെ/അല്ലെങ്കില്‍ അടച്ചുപൂട്ടല്‍ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിക്കുന്ന വായു മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് നിരീക്ഷിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളുന്ന മതിയായ ടീമുകളെ നിയോഗിച്ചുകൊണ്ട് തീവ്രമായ ഡ്രൈവുകള്‍ ഉള്‍പ്പെടെയുള്ള ഫലപ്രദമായ നിര്‍വ്വഹണ സംവിധാനം സജ്ജമാക്കുക. ഡല്‍ഹി മേഖലയിലെ റോഡുകളിലും ശരിയായ വഴികളില്‍ നിര്‍മ്മാണ സാമഗ്രികളോ മാലിന്യങ്ങളില്‍ ഉത്തരവാദികളായ വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കനത്ത പിഴ ചുമത്തുക.

വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ ക്ലാസുകള്‍

ഡല്‍ഹി മേഖലയിലെ ഓഫീസുകളില്‍  50% ജീവനക്കാര്‍ക്കെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കും. സര്‍ക്കാരുകള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 50% ജീവനക്കാരെയെങ്കിലും നവംബര്‍ 21 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കും. എന്‍സിആറിലെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളും കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി മാത്രം അനുവദിച്ചുകൊണ്ട് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടും.