മാനനഷ്ട കേസില്‍ അമിത് ഷായ്ക്ക് സമന്‍സ്; നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകണം

 
മാനനഷ്ട കേസില്‍ അമിത് ഷായ്ക്ക് സമന്‍സ്; നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകണം

തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ബന്ധുവുമായ അഭിഷേക് ബാനര്‍ജി നല്‍കിയ മാനനഷ്ട കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സമന്‍സ്. ഫെബ്രുവരി 22 ന് രാവിലെ പത്ത് മണിക്ക് നേരിട്ടോ അല്ലെങ്കില്‍ അഭിഭാഷകന്‍ മുഖേനയോ ഹാജരാകാനാണ് കോടതി നിര്‍ദ്ദേശം.

2018 ഓഗസ്റ്റ് 11 ന് കൊല്‍ക്കത്തയിലെ മായോ റോഡില്‍ ബിജെപിയുടെ റാലിയില്‍ അമിത് ഷാ തൃണമൂല്‍ എംപിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്ന് അഭിഷേക് ബാനര്‍ജിയുടെ അഭിഭാഷകന്‍ സഞ്ജയ് ബസു പത്രക്കുറിപ്പില്‍ പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐപിസി) 500-ാം വകുപ്പ് പ്രകാരമാണ് മാനനഷ്ടക്കേസിന് ഫയല്‍ ചെയ്തിരിക്കുന്നത്.