ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രി; ഔദ്യോഗിക പ്രഖ്യാപനം നടത്തി ബിജെപി

 
d

ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍(55) തിരഞ്ഞെടുക്കപ്പെട്ടു. ഘട്ട്‌ലോഡിയ സീറ്റില്‍ നിന്നുള്ള എംഎല്‍എയാണ് പട്ടേല്‍. പട്ടേലിനെ ബിജെപി നിയമസഭാകക്ഷി നേതാവായി ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്‌.  രാജിവെച്ച മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്.   2017-ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ശശികാന്ത് പട്ടേലിനെയാണ് ഭൂപേന്ദ്ര പരാജയപ്പെടുത്തിയത്.

ഞായറാഴ്ച ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. യോഗത്തിനു ശേഷം കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 13ന് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കും.

ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് അടുത്ത വര്‍ഷം ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന്‌ രാജിവെച്ചത്.