പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ പ്രതിഷേധക്കാര്‍ ആരാണ്? ബിജെപി വാദം തെറ്റ്? 

 
d

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാഹനവ്യൂഹം തടഞ്ഞത് പഞ്ചാബില്‍ കുടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.  വിഷയത്തില്‍ പഞ്ചാബ് സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സമയക്രമവും യാത്രാ പദ്ധതിയും പഞ്ചാബ് സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നെന്നും നടപടിക്രമമനുസരിച്ച് സുരക്ഷക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ അവര്‍ ചെയ്യേണ്ടിയിരുന്നുവെന്നുമാണ് ആഭ്യന്തര മന്ത്രാലയം പറഞ്ഞത്. കര്‍ഷകര്‍ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ നരേന്ദ്ര മോദി പരസ്യമായി രോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.ജീവനോടെ തിരികെയെത്തിയതിന് മുഖ്യമന്ത്രിയോട് നന്ദി പറയണമെന്നായിരുന്നു മോദി പറഞ്ഞത്. ബട്ടിന്‍ഡയില്‍ തിരികെ എത്തിയപ്പോഴാണ് മോദി ഇക്കാര്യം പറഞ്ഞത്.

ബുധനാഴ്ച  ഉച്ചകഴിഞ്ഞ് ബട്ടിന്‍ഡയില്‍ നിന്ന് ഫിറോസ്പൂരിലെ ഹുസൈനിവാല ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള വഴിയില്‍ ഫിറോസ്പുര്‍  മോഗ റോഡിലെ  ഫ്‌ലൈ ഓവറില്‍ 15-20 മിനിറ്റാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നിശ്ചലമായത്. ഇതിനുശേഷം അദ്ദേഹത്തിന്റെ വാഹനം ബട്ടിന്‍ഡ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നു. പ്രധാനമന്ത്രിയുടെ യാത്രയില്‍ അസാധാരണമായ തരത്തില്‍ തടസമുണ്ടായത്  പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതാണ്. ഫിറോസ്പുര്‍ മോഗ റോഡിലെ പിയാരിയാന ഗ്രാമം ഭാരതീയ കിസാന്‍ യൂണിയന്‍ ക്രാന്തികാരി വിഭാഗത്തിന്റെ ശക്തി കേന്ദ്രമായിരുന്നതിനാല്‍ ഇടതുസംഘടനയെ ഭാരതീയ കിസാന്‍ യൂണിയന്‍ (ക്രാന്തികാരി) ആണെന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

സുര്‍ജിത് സിംഗ് ഫൂലിന്റെ ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) ക്രാന്തികാരി സംഘത്തില്‍പ്പെട്ട 400 നും 500 നും ഇടയിലുള്ള പ്രവര്‍ത്തകര്‍  ഫിറോസ്പൂര്‍ ജില്ലയിലെ ഘാല്‍ ഖുര്‍ദ് തഹസില്‍ ഗ്രാമമായ പിയാരിയനയ്ക്ക് സമീപമുള്ള മേല്‍പ്പാലത്തില്‍ പ്രതിഷേധിക്കുകയായിരുന്നു. ബികെയു ക്രാന്തികാരി (ഫൂല്‍) സംയുക്ത കിസാന്‍ മോര്‍ച്ചയുടെ (എസ്‌കെഎം) ഭാഗമാണ്, ഡല്‍ഹി അതിര്‍ത്തിയില്‍ ഇപ്പോള്‍ റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് ബിജെയു നേതൃത്വം നല്‍കിയിരുന്നു. ആഗഡ ക്രാന്തികാരി (ഫൂല്‍) പഞ്ചാബിലെ 11 ജില്ലകളില്‍ സജീവമാണ്, ഏഴ് ജില്ലകളില്‍ ഗണ്യമായ സാന്നിധ്യമുണ്ട്, അതില്‍ ഒമ്പത് മാള്‍വ മേഖലയിലും രണ്ടെണ്ണം മജ്ഹയിലുമാണ്. സംസ്ഥാനത്തുടനീളം 25,000-30,000 അംഗങ്ങളുണ്ടെന്നാണ് യൂണിയന്‍ അവകാശപ്പെടുന്നത്.

എന്തിനാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്?

ബികെയു ക്രാന്തികാരി (ഫൂല്‍) ജനറല്‍ സെക്രട്ടറി ബല്‍ദേവ് സിംഗ്  പറയുന്നത് അന്നേ ദിവസം കര്‍ഷകര്‍  മൂന്നിടത്ത് പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയെ തടഞ്ഞുവെന്ന് പറയുന്ന മേല്‍പാലത്തില്‍  ഹരികയില്‍ നിന്ന് പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി കുല്‍ഗര്‍ഹിയിലും പങ്കെടുത്തു. ഫിറോസ്പൂരില്‍ പ്രധാനമന്ത്രി പ്രസംഗിക്കാന്‍ നിശ്ചയിച്ചിരുന്ന റാലിയുടെ വേദിയിലേക്ക് ബിജെപി അനുഭാവികളെ തടയുകയായിരുന്നു ലക്ഷ്യം. മോശം കാലാവസ്ഥയും മഴയും കാരണം റാലി ഒടുവില്‍ റദ്ദാക്കുകയായിരുന്നവെന്നാണ്. പ്രധാനമന്ത്രിയുടെ റാലിക്കെതിരെ യൂണിയന്റെ യൂണിറ്റുകളും അതത് ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധിച്ചിരുന്നു.

അതേസമയം പ്രധാനമന്ത്രിയുടെ റോഡ് മാര്‍ഗമുള്ള യാത്രയെ കുറിച്ചു തങ്ങള്‍ക്കറിയില്ലായിരുന്നുവെന്നാണ് ബല്‍ദേവ് സിംഗിനെ ഉദ്ധരിച്ച്
ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.  ''അദ്ദേഹത്തിന്റെ റോഡ് യാത്രയെക്കുറിച്ച് ഞങ്ങള്‍ക്കൊന്നും അറിയില്ലായിരുന്നു. ഹെലികോപ്റ്ററില്‍ പോകേണ്ടിയിരുന്ന പ്രധാനമന്ത്രിയെയല്ല, ബിജെപി അനുഭാവികളെ തടയാനാണ് ഞങ്ങള്‍ അവിടെയുണ്ടായിരുന്നത്,'' അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ആദ്യം ബട്ടിന്‍ഡ വിമാനത്താവളത്തില്‍ നിന്ന് പറക്കേണ്ടതായിരുന്നു, എന്നാല്‍ പിന്നീട് റോഡ് മാര്‍ഗം ഹുസൈനിവാലയിലേക്ക് പോകണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. അതേസമയം ഫിറോസ്പൂരിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ഹര്‍മന്‍ദീപ് സിംഗ്, പ്രധാനമന്ത്രിയുടെ വാഹനം ആ വഴിയിലൂടെ സഞ്ചരിക്കുമെന്ന് പ്രതിഷേധക്കാരെ അറിയിച്ചതായി ബല്‍ദേവ് സിംഗ് സമ്മതിച്ചതായും റിപോര്‍ട്ട് പറയുന്നു. 

ബിജെപി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും റാലിയില്‍ എത്താന്‍ പ്രതിഷേധക്കാരെ നീക്കാനുള്ള പൊലീസിന്റെ തന്ത്രമാണെന്ന് സംശയിച്ച് പ്രതിഷേധക്കാര്‍ ചെവികൊണ്ടില്ല, പ്രധാനമന്ത്രി യഥാര്‍ത്ഥത്തില്‍ ആ വഴിയിലൂടെ സഞ്ചരിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ ധര്‍ണ പിന്‍വലിക്കുമായിരുന്നു ബല്‍ദേവ് സിംഗ് പറഞ്ഞു. സംഭവം ബി.ജെ.പി-കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്. കോണ്‍ഗ്രസ് എന്താണ് ചിന്തിക്കുന്നത് എന്നതിന്റെ ട്രെയ്ലറാണ് പഞ്ചാബില്‍ കണ്ടതെന്നും സംഭവത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ  സുരക്ഷാ കാര്യത്തില്‍  വീഴ്ച സംഭവിച്ചെന്നും പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിറകിലും മുദ്രാവാക്യ വുമായി സമരക്കാര്‍ എത്തിയെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിക്ക് പുറകില്‍ വന്നത് ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെയായിരുന്നുവെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Also Read; 'കേരളം വിടുകയാണ്, ഇവിടെയെനിക്ക് നീതി കിട്ടില്ല': ബിന്ദു അമ്മിണി

Also Read; 'ആക്ഷന്‍ ഹീറോ' vs 'ജനപ്രിയ നായകന്‍'