തമിഴ്‌നാട്ടില്‍ നിപ്പ രോഗബാധ സ്ഥിരീകരിച്ചതായി തെറ്റായ വാര്‍ത്ത, അതീവ ജാഗ്രത

 
Nipah-Virus

തമിഴ്‌നാട്ടില്‍ നിപ്പ സ്ഥിരീകരിച്ചതായി തെറ്റായ വാര്‍ത്ത. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയില്‍ ഒരാളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതായി എഎന്‍ഐ റിപോര്‍ട്ട് ചെയതിരുന്നു. എന്നാല്‍ കേരളത്തില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ല അതിര്‍ത്തികളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയതെന്ന് ഇത് സംബന്ധിച്ച് വിശദീകരണത്തില്‍  ജില്ലാ കലക്ടര്‍ ജി.എസ് സമീരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പനിയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആള്‍ക്ക്  രോഗബാധയെന്നാണ് ആദ്യം റിപോര്‍ട്ടുകള്‍ വന്നത്. 

ഇന്നലെ കേരളത്തില്‍ 12 വയസുകാരന്‍ നിപയെ തുടര്‍ന്ന് മരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സ്വദേശിയാണ് മരിച്ചത്. 
 


  ജാഗ്രത നിര്‍ദ്ദേശം