രാജ്യത്ത് 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2,263 മരണം

 
രാജ്യത്ത് 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2,263 മരണം

രാജ്യത്ത് പുതിയതായി 3,32,730 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 2,263 പേർ രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണം 1,86,920 ആയി. 1,93,279 പേര്‍ ഇന്നലെ രോഗമുക്തി നേടി. ഇന്ത്യയില്‍ ഇതുവരെ 1,62,63,695 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 1,36,48,159 പേര്‍ രോഗമുക്തരായി. നിലവില്‍ 24,28,616 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. 13,54,78,420 പേർ രാജ്യത്ത് ഇതുവരെ വാക്സീൻ സ്വീകരിച്ചു.

കോവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 67,013 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയ്ക്കു പുറമേ കേരള, തമിഴ്നാട്, ഡൽഹി, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം വർധിക്കുകയാണ്. നിലവിലെ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ പ്രധാനമന്ത്രി ഇന്നലെ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു