രാജ്യത്ത് 24 മണിക്കൂറിനിടെ 42,618 കോവിഡ് ബാധിതര്‍; 330 മരണം സ്ഥിരീകരിച്ചു

 
covid

രാജ്യത്ത് 24 മണിക്കൂറിനിടെ 42,618 പേര്‍ക്ക്കൂടി കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 330 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 4,40,225 ആയി ഉയര്‍ന്നു.  ഇതുവരെ ആകെ 3,29,45,907 പേര്‍ക്ക് കോവിഡ് ബാധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 

24 മണിക്കൂറിനിടെ 36,385 പേര്‍ കൂടി കഴിഞ്ഞ ദിവസം രോഗമുക്തരായി. രാജ്യത്താകെ 3,21,00,001 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 4,05,681 പേരാണ് രാജ്യത്താകമാനം കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്നലെ 58,85,687 പേര്‍ക്കാണ് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയത്. കേരളത്തില്‍ മാത്രം ഇന്നലെ 29,322 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 17.91 ആണ് കേരളത്തിലെ ടി.പി.ആര്‍.