രാജ്യത്ത് പുതുതായി 3,68,147 കോവിഡ് രോഗികള്‍; ഇന്നും മൂവായിരം കടന്ന് മരണനിരക്ക്

 
രാജ്യത്ത് പുതുതായി 3,68,147 കോവിഡ് രോഗികള്‍; ഇന്നും മൂവായിരം കടന്ന് മരണനിരക്ക്

രാജ്യത്ത് 24 മണിക്കൂറിനിടെ 3,68,147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,00,732 പേര്‍ രോഗ മുക്തി നേടി. 3,417 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ആകെ കോവിഡ് കേസുകളുടെ എണ്ണം 1,99,25,604 ആയി. ആകെ രോഗ മുക്തര്‍ 16,29,3003.

3,417 പേര്‍ മരിച്ചതോടെ ആകെ മരണം 2,18,959 ആയി. നിലവില്‍ 34,13,642 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെയായി 15,71,98,207 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.