തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ടുലക്ഷം കടന്ന് കോവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്ക് രോഗബാധ

 
തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ടുലക്ഷം കടന്ന് കോവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്ക് രോഗബാധ

രാജ്യത്ത് തുടര്‍ച്ചയായ മൂന്നാംദിവസവും കോവിഡ് രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്. നിലവില്‍ 1,45,26,609 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,45,26,609 ആയി. രോഗമുക്തരായവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,354 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തര്‍ 1,26,71,220 ആയി.

നിലവില്‍ 16,79,740 പേര്‍ ചികില്‍സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ മാത്രം 1,341 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,75,649 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ ഇതുവരെ 11,99,37,641 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.