രാജ്യത്ത് ആദ്യമായി ഒന്നര ലക്ഷം കടന്ന് കോവിഡ് ബാധിതര്‍; 839 മരണം

 
രാജ്യത്ത് ആദ്യമായി ഒന്നര ലക്ഷം കടന്ന് കോവിഡ് ബാധിതര്‍; 839 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,52,879പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 90,584പേര്‍ രോഗമുക്തരായി. 839പേര്‍ മരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തിന് പുറത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യമായാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടക്കുന്നത്. 1,33,58,805പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 1,20,81,443പേര്‍ രോഗമുക്തരായി. 11,08,087പേരാണ് ചികിത്സയിലുള്ളത്. 1,69,275 പേര്‍ മരിച്ചു.

അതേസമയം, വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജിതമാക്കാനായി ഇന്നുമുതല്‍ രാജ്യത്ത് നാലുദിവസം 'വാക്‌സിന്‍' ഉത്സവ് ആയി ആചരിക്കും.അര്‍ഹരായ കൂടുതല്‍ പേരിലേക്ക് വാക്‌സീന്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി വാര്‍ഡ് തലം മുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ നാല്‍പത്തിയഞ്ച് വയസിന് മുകളിലുള്ള ജീവനക്കാര്‍ക്ക് തൊഴിലിടങ്ങളിലും ഇന്ന് മുതല്‍ വാക്‌സീന്‍ നല്‍കാന്‍ അനുമതിയുണ്ട്.