രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 30,570 പേര്‍ക്ക് കോവിഡ്; 431 മരണം

 
covid

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 30,570 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം  3,33,47,325 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. 431 മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ബുധനാഴ്ച 17,681 കോവിഡ് കേസുകളും 208 മരണങ്ങളും രേഖപ്പെടുത്തിയ കേരളത്തില്‍ നിന്നാണ് പുതിയ കേസുകളുടെയും മരണങ്ങളുടെയും പകുതിയിലധികവും പുറത്തുവന്നത്. മഹാരാഷ്ട്രയില്‍ 58 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെ  431 കോവിഡ് മരണം സ്ഥിരീകരിച്ചവരുടെ ആകെ മരണസംഖ്യ 4,43,928 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നരലക്ഷത്തില്‍ താഴെയാണ്. 3,42,923 പേരാണ് ചികിത്സയില്‍ കഴിയുന്നത്.  24 മണിക്കൂറിനിടെ  38,303 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം  3,25,60,474 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 64,51,423 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതോടെ വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം  76,57,17,137 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.