പ്രതിദിന കേസുകളും മരണവും കുറഞ്ഞു; 24 മണിക്കൂറിനിടെ 38,948 രോഗികള്‍ 

 
covid

സജീവ രോഗികളുടെ എണ്ണത്തില്‍ 5,174 പേരുടെ കുറവ്

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളും മരണവും കുറഞ്ഞു. 24 മണിക്കൂറിനിടെ 38,948 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 219 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. അതേസമയം, 43,903 പേര്‍ രോഗമുക്തരായി. 4,04,874 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സജീവ രോഗികളുടെ എണ്ണത്തില്‍ 5,174 പേരുടെ കുറവാണ് ഇന്നലെയുണ്ടായത്. 

രാജ്യത്ത് ഇതുവരെ 3,30,27,621 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,21,81,995 പേര്‍ രോഗമുക്തരായി. 4,40,752 പേര്‍ രോഗബാധിതരായി മരിച്ചു. കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ തുടരുമ്പോഴും രോഗമുക്തി നിരക്ക് 97 ശതമാനത്തില്‍ തുടരുകയാണ്. നിലവില്‍ 97.44 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.76 ശതമാനമാണ്. പ്രതിവാര ടിപിആര്‍ 73 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെ തുടരുകയാണ്. നിലവില്‍ ഇത് 2.58 ശതമാനമാണ്. കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 53.14 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക വാക്‌സിനേഷന്റെ ഭാഗമായി 68.75 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്.

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുകളില്‍ ഏറിയപങ്കും കേരളത്തില്‍ നിന്നാണ്. ഇന്നലെ സംസ്ഥാനത്ത് 26,701 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആകെ കോവിഡ് ബാധിതര്‍ 42,07,838. ഇവരില്‍ 39,37,996 പേര്‍ രോഗമുക്തരായി. മരണം 21,496 ആയി. 2,48,346 പേരാണ് ഇനി ചികിത്സയിലുള്ളത്.