സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂരിനെതിരെ കുറ്റം ചുമത്തുന്ന കാര്യത്തില്‍ ഇന്ന് വിധി

 
Sasi Tharoor Sunanda

സുനന്ദ പുഷ്‌കര്‍ ദുരൂഹ മരണക്കേസില്‍ ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്ന കാര്യത്തില്‍ കോടതി ഇന്ന് വിധി പറയും. ഡല്‍ഹി റോസ് അവന്യു കോടതിയാണ് രാവിലെ പതിനൊന്നോടെ വിധി പറയുക. നേരത്തെ, മൂന്നുതവണ വിധി പറയാന്‍ തീയതി നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു. ജൂലൈ 27നാണ് അവസാനം കേസ് മാറ്റിയത്. 

കേസില്‍ പുതിയ അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്ന് കഴിഞ്ഞ തവണ കോടതി വ്യക്തമാക്കിയിരുന്നു. തരൂരിനെതിരെ ആതമഹത്യ പ്രേരണക്കും ഗാര്‍ഹിക പീഡനത്തിനും കുറ്റം ചുമത്തണം എന്നായിരുന്നു പൊലീസിന്റെ ആവശ്യം. അതേസമയം, സുനന്ദയുടേത് അപകട മരണമാണെന്നും തനിക്കെതിരെ യാതൊരു തെളിവും ഇല്ലെന്നുമാണ് ശശി തരൂരിന്റെ വാദം. 2014 ജനുവരിയിലായിരുന്നു സുനന്ദയുടെ മരണം.